ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന പിന്നീട് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് ശാലിൻ സോയ. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആയിരുന്നു ശാലിൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. നെഗറ്റീവ് കഥാപാത്രങ്ങളും താരം വളരെ ഭംഗിയായി പരമ്പരകളിൽ അഭിനയിച് തകർത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ താരത്തിന്റെ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്. ഇപ്പോഴിതാ ഈ അടുത്തു നൽകിയ ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലൂടെ സിനിമ മേഖലയിൽ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി വിവരിക്കുകയാണ്.
തമിഴ് സിനിമയിൽ നിന്നും ഒരു കാസ്റ്റിംഗിന് വിളിക്കുകയും ഒടുവിൽ സിനിമയുടെ ചിത്രീകരണം നടക്കുകയും പിന്നീട് ആ ചിത്രത്തിൽ നിന്ന് അപ്രതീക്ഷിതമായി തന്നെ മാറ്റിയെന്നും നടി പറയുന്നു.
സിനിമയ്ക്ക് വേണ്ടി 10 കിലോയിൽ അധികം ഭാരം കുറച്ചിരുന്നുവെന്നും ചിത്രത്തിൻറെ പ്രൊഡക്ഷനിൽ ഉള്ളവർ തന്നെയാണ് തനിക്ക് ഫിറ്റ്നസ് ട്രെയിനറിനെ നൽകിയിരുന്നതെന്നും ആ ചിത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ടിരുന്നതായും നടി കൂട്ടിച്ചേർത്തു.
പക്ഷേ അപ്രതീക്ഷിതമായി തന്നെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായി പിന്നീട് അറിഞ്ഞു. ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങിയതിനുശേഷം ആ ചിത്രവുമായി ബന്ധപ്പെട്ട ഒരാളെ വിളിച്ചപ്പോഴാണ് തന്നെ മാറ്റിയതായി അറിഞ്ഞതെന്നും, ഒരുപാട് വിഷമം തോന്നിയിരുന്നു എന്നും തന്നെ ചിത്രത്തിൽ നിന്നും മാറ്റിയ വിവരം അവർക്ക് നേരത്തെ പറയാമായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു.