in

ചീത്തപ്പേര് ‘ കേൾപ്പിക്കുന്ന മുൻപ് തന്നെ അവളെവീട്ടുകാർ കല്യാണം ‘കഴിപ്പിച്ചു വിടും’ : കുറിപ്പ്

കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിയിൽ കയറുന്നയുടൻ തന്നെ അവളുടെ മാട്രിമോണിയൽ പ്രൊഫൈൽ ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ കയറും. ഇനി പഠിക്കുന്ന സമയത്ത് തന്നെ പ്രണയിച്ചവർ ആണെങ്കിൽ ‘ചീത്തപ്പേര് ‘ കേൾപ്പിക്കുന്ന മുൻപ് തന്നെ വീട്ടുകാർ കല്യാണം ‘കഴിപ്പിച്ചു വിടും’ . കൈകൾ കെട്ടി നീന്താൻ വിടുന്നതിനു തുല്യമാവും പലപ്പോഴുമിത്. പത്തിരുപത്തേഴു വയസായ ഒരു ആൺകുട്ടിയെ നോക്കാൻ പോവുന്ന ഒരു ജോലിക്കാരിയാവും പലപ്പോഴും പെൺകുട്ടികൾ എന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നടിക്കുകയാ ണ് അഞ്ജലി ചന്ദ്രൻ.

ഒരേ സ്ഥാപനത്തിൽ ഒരേ ജോലി സമയം ഉള്ളവരാണ് ഭാര്യാഭർത്താക്കൻമാരെങ്കിലും പെൺകുട്ടിയുടെ ദിവസം തുടങ്ങുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? തന്റെ പങ്കാളി മൂടിപ്പുതച്ചുറങ്ങുന്ന ഏഴാം പുലർച്ചെ എണീറ്റ് രണ്ടു പേർക്കും വേണ്ട പ്രാതൽ അവളുണ്ടാക്കിയാൽ മാത്രമേ ശരിയാവുള്ളൂ. ഓടിപ്പിടച്ച് ഉച്ചഭക്ഷണവുമുണ്ടാക്കി ഒരു കാക്കക്കുളി കുളിച്ച് തനിക്കും ഭർത്താവിനുമുള്ള ഭക്ഷണം വിളമ്പുന്ന സമയത്തേ ഇന്നത്തെ സൂചിക നിലവാരം വരെ നോക്കി ചങ്ങാതി തീൻമേശയിലെത്തുള്ളൂ.

ഓഫീസിലെത്തി തിരികെ വരുന്ന വഴി ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി വീടെത്തിയാൽ രാത്രിയിലേയ്ക്കുള്ള ഭക്ഷണമുണ്ടാക്കുന്നതിലേയ്ക്ക് അവൾ ചുരുങ്ങുകയും തന്റെ സൗഹൃദ സദസ്സുകളിലേയ്ക്ക് (അതിപ്പോൾ ഓൺലൈനായാലും ഓഫ്‌ലൈനായാലും ) അയാൾ വളരുകയും ചെയ്യും. കുട്ടികൾ കൂടി ഉള്ളവരാണെങ്കിൽ ഈ ജോലിത്തിരക്കുകൾക്കിടയിൽ അവരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവളുടെ മാത്രമാവും എന്നും സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് പരിഗണന ലഭിക്കാറില്ലെന്നും കുടുംബത്തിലാണ് അത് ആദ്യം പ്രകടമാവുക എന്നും അഞ്ജലി കുറിച്ചു

Written by admin

കാമുകൻ ദുബായിൽ നിന്നും നാട്ടിൽ എത്തുമ്പോൾ തന്റെ കൂടെ ഓരേ വീട്ടിലായിരുന്നു താമസം… ഏതാണ്ട് ലിവിങ് ടുഗെതർ പോലെ… ആര്യ… !!!

പലരും ചോദിച്ചു മെലിഞ്ഞത് എങ്ങനെ ആണെന്ന് : രഹസ്യം പരസ്യമാക്കി അശ്വതി