in

സുഹൃത്തുക്കൾക്കൊപ്പം ബ്രൈഡൽ ഷവർ ആഘോഷമാക്കി നടി മീര നന്ദൻ,വിവാഹം എന്നാണെന്ന് തിരക്കി സോഷ്യൽ മീഡിയ

വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നടി മീര നന്ദൻ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഒരു വർഷം കഴിഞ്ഞിട്ടേ ഉണ്ടാകു എന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബ്രൈഡൽ ഷവർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് മീര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

“ബ്രൈഡ് ടു ബി” എന്നിഴുതിയ ‘സാഷ്’, മനോഹരമായ വെള്ള വസ്ത്രത്തോടൊപ്പം ധരിച്ചാണ് മീര ചിത്രത്തിൽ പോസു ചെയ്യുന്നത്. ആഘോഷങ്ങളിൽ ഷാംപെയ്ൻ നുകരുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ വരൻ. വിവാഹം അറേഞ്ച്ട് മാര്യേജാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയതെന്നും, അടുത്തിടെ ഒരു അഭിമുഖത്തിൽ മീര പറഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. ‘കറൻസി,’ ‘വാല്മീകി’, ‘പുതിയ മുഖം,’ ‘കേരളാ കഫേ,’ ‘പത്താം നിലയിലെ തീവണ്ടി’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

Written by admin

ഷൈൻ ടോം ചാക്കോ തേച്ചോ കിടിലൻ മറുപടിയുമായി ഷൈനിന്റെ കാമുകി തനു രംഗത്ത്

ബിഗ്ബോസിൽ പോയതുകൊണ്ടാണ് ജാസ്മിൻ ഇത്രത്തോളം സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്