in

മുടി ചുരുട്ടി കിടിലൻ മേക്കോവറിൽ സ്റ്റൈലിൽ മീരാ നന്ദൻ!!! ഫോട്ടോഷൂട്ട്

ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മീര നന്ദൻ. അവതാരികയായും ഗായികയായും അഭിനയരംഗത്ത് തിളങ്ങിയ മീര ആദ്യമായി നായികയായി എത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നടിയായും റേഡിയോ ജോക്കിയായും മോഡലായും അവതാരികയായും താരം പ്രേക്ഷകർക്കിടയിൽ പ്രശസ്തയാണ്. ദുബായിൽ താമസമാക്കിയ മീര ഇപ്പോൾ റേഡിയോ രംഗത്താണ് സജീവമായിരിക്കുന്നത്.

ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഈ അടുത്തായിരുന്നു എന്നാലും എൻറെ അളിയാ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയത്.

ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയാണ്. വേറൊരു ഗെറ്റപ്പിൽ ആണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്.വളരെ വേറിട്ട മേക്കോവർ ആണെന്നും ഈ ലുക്ക് താരത്തിന് വളരെ അനുയോജ്യമാണെന്നും പ്രേക്ഷകർ കമൻറുകൾ രേഖപ്പെടുത്തുന്നുണ്ട്.

ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ നായികയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു. കറൻസി, വാല്മീകി,പുതിയ മുഖം, പത്താം നിലയിലെ തീവണ്ടി,  എൽസമ്മ എന്ന ആൺകുട്ടി, അയ്യനാർ, ഒരിടത്തൊരു പോസ്റ്റുമാൻ,സീനിയേഴ്സ്, സ്വപ്നസഞ്ചാരി, മല്ലൂസിംഗ്,തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു.

ഏറ്റവും ഒടുവിൽ അഭിനയിച്ചത് 2023 പുറത്തിറങ്ങിയ എന്നാലും എൻറെ അളിയ എന്ന ചിത്രത്തിൽ ആയിരുന്നു. അതും നാലഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ആയിരുന്നു അഭിനയിച്ചത്.

Written by amrutha

കരച്ചിൽ അടക്കാനാകാതെ സഹപ്രവർത്തകർ :  സുധിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് കലാകാരന്മാർ

കേരളത്തിലെ മലയാളികൾ പോലും ഇത്രയും സ്നേഹം തന്നിട്ടില്ല !!! അയർലാൻഡിൽ ഹണിയെ കാണാൻ എത്തിയത് ആയിരങ്ങൾ