in

‘ഈ സമയത്ത് എന്നെ വിമര്‍ശിച്ച്‌ സമയം കളയാതെ അപകടത്തില്‍ പെട്ട് മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്ക് ‘- മുക്ത

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് മുക്ത. ഗോള്‍, നസ്രാണി, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മുക്ത അഭിനയിച്ച പ്രധാന മലയാള സിനിമകള്‍. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് മുക്ത അഭിനയിച്ച അവസാന ചിത്രം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കിയാര മകളും. മുക്തയെ പോലെ മകള്‍ കിയാര എന്ന കണ്‍മണിയും പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഏറെ സുപരിചിതയാണ്.

എന്നാല്‍, ഇപ്പോള്‍ മുക്തക്കെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഫ്ളവേഴ്സ് ചാനലിലെ ‘സ്റ്റാര്‍ മാജിക്ക്’ എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മുക്ത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ‘പെണ്‍കുട്ടിയാണ് വേറൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ പണികളില്‍ ഞാന്‍ അവളെ കൂടെ കൂട്ടാറുണ്ട്. അതെല്ലാം അവളെ ശീലിപ്പിക്കാറുണ്ട്’- മകളെ കുറിച്ച്‌ മുക്ത പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചര്‍ച്ചയാക്കുന്നത്. ‘പെണ്‍കുഞ്ഞായതിനാല്‍ അതിന്റെ ബാല്യം നശിപ്പിക്കാതിരിക്കൂ. ഇത്തരം പഴഞ്ചന്‍ വര്‍ത്തമാനം നിര്‍ത്തി മാറി ചിന്തിക്കാറിയില്ലേ ഇനിയും. മുക്തയുടെ വാക്കുകളെ ആരും തിരുത്തുന്നില്ല. എല്ലാവരും അതിനെ കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ്’- എന്നിങ്ങനെ ഏറെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ മുക്തയ്ക്കെതിരെ.

തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുക്ത.’ അവള്‍ എന്റേത്, ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ച്‌ അത് പങ്കു വെച്ച്‌ സമയം കളയാതെ, ഒരുപാട് പേര്‍ നമ്മളെ വിട്ട് പോയി പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കൂ’- എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മുക്ത കുറിച്ചത് .

Written by admin

പിങ്ക് നിറത്തിൽ അതീവ സെക്സിയായി റിമ കല്ലിങ്കൽ… ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് തരാം…. !!!

ദുൽഖറിന് കിട്ടിയ ആ ഭാഗ്യം എനിക്ക് ഇല്ലല്ലോ എന്ന വിഷമമുണ്ട്, തുറന്നു പറഞ്ഞ് പൃഥ്വിരാജ്