1997 ല്‍ സുകുമാരന്റെ വിയോഗം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ എത്തുന്നത്. സുകുമാരന്റെ വിയോഗത്തിന് ശേഷം മക്കള്‍ക്ക് എല്ലാ പിന്തുണയും നല്‍കി അവരെ കൈ പിടിച്ച് ഉയര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോള്‍ പൃഥ്വിരാജ് മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
‘വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ’ എന്ന ചോദ്യത്തിന് മറുപടിയായി ദുല്‍ഖറിനേയും മമ്മൂട്ടിയേയും കുറിച്ചാണ് നടന്‍ പറഞ്ഞത്. തന്റെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍ സുകുമാരന്‍ ഇല്ലാത്തതിന്റെ സങ്കടം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘അച്ഛന്‍ ഇല്ലാത്തിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍ അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്‍കുമ്പോളൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് എനിക്കുള്ളത്’- പൃഥ്വിരാജ് പറയുന്നു
പൃഥ്വിരാജിന്റെ അടുത്ത സുഹൃത്താണ് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്.