ഇന്നലെ ഗുരുവായൂരിൽ വെച്ചാണ് നടി മൈഥിലി വിവാഹിതയാവുന്നത്. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. തങ്ങളുടേത് പ്രണയവിവാഹം ആണെന്ന് പറയുകയാണ് മൈഥിലി. വീട്ടുകാരുടെ സമ്മതത്തോടെയും ആശിർവാദത്തോടെയും സാമീപ്യത്തോടെയും ആണ് വിവാഹം ചെയ്തത്. ഇരുവരും ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും താരം പറഞ്ഞു. സമ്പത്തിനെ മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി കണ്ടത് എന്നാണ് മൈഥിലി പറഞ്ഞത്.
വിവാഹശേഷം മാധ്യമത്തോട് ആണ് പ്രണയ നിമിഷങ്ങളെക്കുറിച്ച് മൈഥിലി മനസ്സുതുറന്നത്. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമ്മിക്കുന്ന സമയത്ത് വസ്തു വാങ്ങുന്നതിനു ആവശ്യത്തിനായി മൈഥിലിയും അമ്മയും അവിടെ എത്തുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആ ബന്ധം പിന്നീട് പ്രണയം ആവുകയായിരുന്നു. രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെയുള്ള പ്രണയവിവാഹമായിരുന്നു ഇരുവരുടേയും.
വിവാഹദിവസം വളരെ ലളിതമായ രീതിയിൽ ആണ് മൈഥിലി വധുവായി ഒരുങ്ങിയത്. അധികം ആഭരണങ്ങളോ, ആർഭാടങ്ങളും ഇല്ലാത്ത അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇരുവരുടേയും. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കേരള കസവ് സാരിയിൽ കേരളത്തനിമയോടെയാണ് മൈഥിലി വധുവായി ഒരുങ്ങിയത്. വിവാഹശേഷം വരൻറെ വീട്ടിലേക്ക് ചുവന്ന കസവ് സാരിയിൽ അതി മനോഹരിയാണ് മൈഥിലി വലതുകാൽ വച്ചു കയറിയത്.
വിവാഹ ശേഷം നടന്ന സൽക്കാര ചടങ്ങിൽ സിനിമാ മേഖലയിലുള്ള മൈഥിലിയുടെ എല്ലാ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന വിവാഹ റിസപ്ഷൻ പരിപാടിയിൽ ശ്വേതാ മേനോനും എത്തിയിരുന്നു. കുറെ നാളുകൾക്കു ശേഷം മൈഥിലിയെ കണ്ട സന്തോഷത്തിലായിരുന്നു ശ്വേത മേനോൻ. രണ്ടുപേരും കെട്ടിപ്പിടിച്ച് മതിമറന്ന് സംസാരിച്ചു. ഇരുവരുടെയും സ്നേഹം കണ്ട് സന്തോഷിക്കുകയാണ് ആരാധകരും.