തമിഴ് നടനും സംഗീത സംവിധായ കനുമായ വിജയ് ആൻറണിയുടെ മകൾ ആത്മാഹത ചെയ്തെന്ന വാർത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. ഇന്ന് രാവിലെ യാണ് അദ്ദേഹത്തിൻറെ മകൾ മീരയെ ചെന്നൈ അൽവാർ പേട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മകളെ ആദ്യം കണ്ടത് വിജയ് ആൻറണി തന്നെ ആയിരുന്നു.
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻ നിരയിൽ ഉണ്ടാവാറുള്ള താരമാണ് വിജയ് ആൻറണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങൾ ആകാവുന്ന വേദികളിലൊക്കെ നൽകിയിട്ടുണ്ട് അദ്ദേഹം. അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ ആത്മഹത്യ ചെയ്തതായിരുന്നു. വിജയ് ആൻറണിക്ക് ഏഴ് വയസ് മാത്രമുള്ളപ്പോഴായിരുന്നു അച്ഛൻറെ വിട വാങ്ങൽ.
ഇതേക്കുറിച്ച് ഒരു വേദിയിൽ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്- “ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നാലും ആത്മഹത്യ മാത്രം ചെയ്യരുത്. ചെയ്യാനേ പാടില്ല. കുട്ടികളെക്കുറിച്ച് ആലോചിക്കു മ്പോഴാണ് എനിക്ക് വലിയ വിഷമം തോന്നാറ്. എൻറെ അച്ഛൻ ആത്മ ഹത്യ ചെയ്യുകയായിരുന്നു. എനിക്ക് അപ്പോൾ ഏഴ് വയസ് ആയിരുന്നു.
എൻറെ പെങ്ങൾക്ക് അഞ്ച് വയസും. അതിൻറെ കാരണവും മറ്റും എൻറെ വ്യക്തിജീവിതമാണ്. അത് ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യവും ആയിരിക്കില്ല. പക്ഷേ അച്ഛൻ പോയതിന് ശേഷം ഞങ്ങളെ വളർത്താൻ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് കേൾക്കുമ്പോൾ എനിക്കുണ്ടാവുന്ന സങ്കടം വലുതാണ്. ജീവിതത്തിലെ പലവിധമായ പ്രതിസന്ധികളുടെ ആഴം എന്താണെന്ന് എനിക്കറിയാം. ഒരുപാട് മനുഷ്യരെ കാണുന്നതാണ്. പക്ഷേ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ആലോചിക്കരുത്”.