ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻ അഗസ്റ്റിൻ. ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് .ലാൽജോസ് ആയിരുന്നു നടിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്, പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളിൽ താരം ഭാഗമാവുകയും ചെയ്തു, ശേഷം സിനിമാട്ടോഗ്രാഫർ ജോമോൻ ടി ജോണിന് വിവാഹം ചെയ്യുകയും ചെയ്തു.
പക്ഷേ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല, ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ഇപ്പോൾ സെപ്പറേറ്റ് ആയി താമസിക്കുകയാണ്. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം നടി ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ,ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരിച്ചുവരവിനെക്കുറിച്ച് എല്ലാം താരം വെളിപ്പെടുത്തി
മൂന്നുനാലു വർഷം ഞാൻ എന്തു ചെയ്തെന്ന് എനിക്ക് ഒാർമയില്ല എന്നും ബ്ലാക്ക് ഒൗട്ട് എന്നു തന്നെ പറയാമെന്നും ഇന്നലെകളെക്കുറിച്ച് ഒാർമിക്കുന്നതിനേക്കാൾ പുതിയ സന്തോഷങ്ങളുടെ ഭംഗിയെക്കുറിച്ചു പറയാൻ ആണ് ഇഷ്ടം എന്നും നടി വ്യക്തമാക്കി
ബെംഗളൂരുവിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക് ഷൻ ഹൗസ് നടത്തുകയാണ് താരം ഇപ്പോൾ. കേരള, കർണാടക ടൂറിസത്തിന്റെയും, വിസ്താര, ബ്രിട്ടാനിയ പോലെയുള്ള പല രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങൾ ചെയ്ത ശ്രദ്ധ നേടുകയാണ് മാത്രമല്ല രണ്ടു സിനിമകൾ നിർമിക്കാൻ പോകുന്നു.