in

മലയാള സിനിമയിൽ മറ്റൊരു തീരാനഷ്ടം. അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു… !!

മലയാള സിനിമയിൽ മറ്റൊരു തീരാനഷ്ടം നടൻ നെടുമുടി വേണു 73 അന്തരിച്ചു. മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു അതുല്യ താരം കൂടിയാണ് ഇദ്ദേഹം. നാടകങ്ങളിൽ നിന്നാണ് താരം സിനിമയിൽ ആദ്യമായി എത്തുന്നത് ഏതാണ്ട് അഞ്ഞുറിൽ പരം സിനിമയിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. ഓരേ സമയം നായകനായും വില്ലനായും ഹാസ്യ നടനായും അഭിനയ ലോകത്ത് തിളങ്ങിയ പ്രതിഭ കൂടിയായിരുന്നു താരം.

അന്നും ഇന്നും മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരം കൂടിയാണ്. തന്റെ അഭിനയ പാടവങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ വിസ്മയിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ ഫലമായി ദേശീയ പുരസ്‌കാരം മുന്ന് വട്ടവും കൂടാതെ സംസ്ഥാന അവാർഡ് ആറ് തവണയും ഇദ്ദേഹം കരസ്ഥമാക്കിട്ടുണ്ട്. നടൻ മാത്രമല്ല ഒരു കഥകളി കലാകാരനും കൂടതെ സിനിമ രചയിതാവ് കൂടിയായിരുന്നു.

അഭിനയത്തിൽ എത്തുന്നതിന് മുൻപ് ഇദ്ദേഹം ഒരു അധ്യാപകനായിരുന്നു. ആ കാലഘട്ടത്തിലാണ് നാടകങ്ങളിൽ നെടുമുടി വേണു എത്തുകയും അതിലുടെ ചെറിയ വേഷങ്ങൾ സിനിമയിൽ എത്തുകയും ചെയ്തു.തമ്പി എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. അന്നുമുതൽ ഇന്നുവരെ ഏതാണ്ട് അഞ്ഞുറില്പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വിയോഗോത്തിൽ സിനിമ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകെയാണ് അന്തരിച്ചത്. കോവിഡ് പോസിറ്റിവ് ആയത്തോട് കൂടിയാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് റിപ്പോർട്ട്‌ അതും കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരിന്നു.

Written by admin

വീട്ടില്‍ അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ, മോശം കമന്റിന് ചുട്ട മറുപടി നല്‍കി സാധിക

ദയവായി ആരുമിത് പരീക്ഷിക്കരുത്, റെയില്‍വേ ട്രാക്കില്‍ നിന്നും സംവൃത