in ,

വീട്ടില്‍ അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ, മോശം കമന്റിന് ചുട്ട മറുപടി നല്‍കി സാധിക

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് സാധിക വേണുഗോപാല്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളിലും സജീവമായി ഇടപെടുന്ന ഒരാളാണ് സാധിക. പലപ്പോഴും മോശം കമന്റുകള്‍ക്കും മറ്റും എതിരെ ശബ്ദമുയര്‍ത്തി നടി രംഗത്ത് എത്തിയിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച തന്റെ ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി.

താരത്തിന്റെ ചിത്രത്തിന് ആ കാല്‍ അല്പം കൂടി പൊക്കിയാല്‍ കാണാമായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് നടി മറുപടി നല്‍കുകയും ചെയ്തു. ്ആള്‍ക് വീട്ടില്‍ അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ ? സ്‌കൂളിലെ അധ്യാപകരോടും ഇങ്ങാനാണല്ലേ സംസാരിക്കാറു , നല്ല സംസ്‌കാരം എന്ന കമന്റ് രേഖപ്പെടുത്തി താരം മറുപടി കൊടുത്തു. പിന്നീട് താരം ആ കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.

ഈ പോസ്റ്റ് പബ്ലിക് ആയി ഇട്ടതു പബ്ലിക് ആയി തനിക്ക് കമന്റ് വന്നത് കൊണ്ടാണെന്നും ഇതേ അക്കൗണ്ടില്‍ നിന്നും ഇതിനു മുന്‍പും ഇതുപോലെ കമെന്റ്‌സ് വരികയും താന്‍ ഒഴുവാക്കി വിടുകയായിരുന്നെന്നും താരം പറഞ്ഞു. ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ മറവില്‍ തുടങ്ങിയ ഒരു അക്കൗണ്ട് ആവാം ഇത്.

എന്തു തന്നെ ആയാലും ഒരു അക്കൗണ്ട് തുറക്കുമ്പോള്‍ ഫേസ്ബുക് അവരുടെ പ്രായ മാനദണ്ഡം മാറ്റണം. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാര്‍ ഒരു നിര്‍ബന്ധിത ഉപകരണം ആയി പരിഗണിക്കണം എന്ന ക്യാപ്ഷനോടെ കേരള സൈബര്‍ പോലീസിനെ മെന്‍ഷന്‍ ചെയ്ത് താരം അപ്ലോഡ് ചെയ്ത കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിട്ടുള്ളത്.

Written by admin

വമ്പൻ മേക്കോവറുമായി ഷിബ്ല, ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ മറ്റൊരു തീരാനഷ്ടം. അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു… !!