സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി സംവൃത സുനില്‍. ഇപ്പോള്‍ നടി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു കുറിപ്പും അതിന് നല്കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. റെയില്‍ പാളത്തില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് സംവൃത പങ്കുവെച്ചത്. പൗരാണികമായ റെയില്‍വേ ട്രോക്കിലാണ് താന്‍ ഇരിക്കുന്നത് എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
”ഞാനിരിക്കുന്നത് പൗരാണികമായ, തകര്‍ന്ന ഒരു റെയില്‍വേ ട്രാക്കിലാണ്. ദയവായി ഉപയോഗത്തിലുള്ള ഒരു റെയില്‍വേ ട്രാക്കില്‍ ആരുമിത് പരീക്ഷിക്കരുത്” എന്നാണ് സംവൃത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു ട്രെയ്ന്‍ വരികയാണെങ്കില്‍ എന്തു ചെയ്യും എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തില്‍ ദലീപിന്റെ നായികയായിട്ടാണ് സംവൃത സുനില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ലാണ് നടി വിവാഹിതയാകുന്നത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് ശേഷം സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ല്‍ ആണ് സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തിയത്.