in ,

പിറന്നാൾദിനത്തിൽ പൃഥ്വിക്ക് സർപ്രൈസ് ഒരുക്കി അമ്മ

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും മുന്നേറുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജിന് ജന്മദിനത്തിൽ മറക്കാനാവാത്ത സർപ്രൈസ് ഒരുക്കി മല്ലിക സുകുമാരൻ. ഭ്രമത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് പൃഥ്വിരാജ് ദുബായിലാണ്. പിറന്നാൾ ദിനത്തിൽ മകന് സർപ്രൈസായി കേക്കാണ് മല്ലിക എത്തിച്ചത്. “മോന് പിറന്നാൾ ആശംസകൾ, അമ്മ.” എന്നും കേക്കിൽ എഴുതിയിരുന്നു. കേക്കിന്റെയും പൃഥ്വിരാജ് കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭ്രമം ഇന്ന് രാത്രി 12 മണിയോടെ ആമസോണിലൂടെയാണ് റിലീസ് ചെയ്യുന്നത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ‘ഭ്രമം’ ബോളിവുഡ് ചിത്രം അന്ധാധൂനിന്റെ മലയാളം റീമേക്ക് ആണ്. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Written by admin

സ്വന്തം ഭാര്യയുടെ ചുണ്ട് മറ്റൊരാൾ കടിച്ചു വലിക്കുന്നത് കണ്ട് നിൽക്കാൻ എങ്ങനെ സാധിക്കുന്നു പോയി ച ത്തൂടെ. നടി ദുർഗ കൃഷ്ണയുടെ ഭർത്താവിനെ വിമർശിചവർക്ക് തകർപ്പൻ മറുപടി നൽകി ദുർഗ…. !!!!

മെഹന്തി അണിഞ്ഞു ഒരുക്കങ്ങൾ തുടങ്ങി: വളക്കാപ്പ് ആഘോഷമാക്കാൻ തയ്യാറെടുത്ത് സൗഭാഗ്യയും ഭര്ത്താവും