മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ പൃഥ്വിരാജ് നായകനായ എത്തുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം ഇപ്പോൾ റിലീസിന് എത്താൻ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിൽ പൃഥ്വിരാജ് എത്തുകയും ചെയ്യുന്നുണ്ട് അഭിമുഖങ്ങളിലൊക്കെ സിനിമയെക്കുറിച്ചും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒക്കെ താരം സംസാരിക്കുന്നുണ്ട് കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം സംസാരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ അഭിമുഖം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യുന്നുണ്ട്
കല്യാണം കഴിയുന്നതോടെ ആളുകളിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത് കല്യാണം കഴിഞ്ഞപ്പോൾ തനിക്ക് വലിയ മാറ്റം ഒന്നും സംഭവിച്ചിരുന്നില്ല എന്നാൽ ഒരു അച്ഛനായതിനു ശേഷം തനിക്ക് വലിയ മാറ്റം തന്നെ സംഭവിച്ചു പ്രണയിക്കുന്ന രണ്ടുപേർ വിവാഹിതനായാൽ നാളെ രാവിലെ പെട്ടെന്ന് ജീവിതം മാറിമറിയാൻ ഒന്നും പോകുന്നില്ല നിങ്ങൾ എത്ര തവണ പരസ്പരം പറഞ്ഞാലും നിങ്ങൾ നിങ്ങളെക്കാൾ കൂടുതലായി ഈ ലോകത്ത് ഒരാളെ സ്നേഹിക്കുക ഒരു മകനോ മകനോ ഉണ്ടാകുമ്പോഴാണ് എന്റെ മകളെ സുപ്രിയ പ്രസവിച്ചിട്ട് അവളെ കയ്യിൽ എടുക്കുമ്പോഴാണ് ഒരാളെ എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത്
ആ സമയത്താണ് ശരിക്കുമുള്ള മാറ്റങ്ങൾ സംഭവിക്കുന്നത് സുപ്രിയ ഗർഭിണിയായപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അതൊരു പെൺകുട്ടി ആയിരിക്കണേ എന്നായിരുന്നു എന്റെ കുടുംബത്തിൽ ഞാനും ചേട്ടനും മാത്രമാണ് ഉള്ളത് കസിൻസ് പെൺകുട്ടികൾ ഉണ്ട് അവരെല്ലാവരും എന്റെ ജനറേഷനിൽ പെട്ടവരല്ല മൂത്തവരാണ് ഞാനാണ് കുടുംബത്തിലെ ഏറ്റവും ഇളയത് അതുകൊണ്ടുതന്നെ ഒരു പെങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട് ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ് പെങ്ങൾ ബന്ധം അറിയുന്നത് പെങ്ങളെ കുറിച്ച് കൂടുതൽ പറയുന്നതായി ഞാൻ ചെയ്ത ചിത്രം കൂടെയാണ് അതുകൊണ്ടാണ് ഇന്ന് അച്ചു ഒരു പെങ്ങളെ പോലെ ആയത് ഈ സിനിമയിൽ അനശ്വരയാണ് എന്റെ പെങ്ങൾ സത്യത്തിൽ ഒരു ചേട്ടന്റെയും അനിയത്തിയുടെയും കഥയല്ല ഈ സിനിമ ഒരു അളിയനും അളിയനും തമ്മിലുള്ള കഥയാണ് ഈ സിനിമ