കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. വിവാഹശേഷം പലവിധത്തിലുള്ള ഗോസിപ്പുകളും താരം കേട്ടിരുന്നു സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിതാ ആരാധകരുടെ സംശയങ്ങൾക്കു നൽകുകയാണ് താരം.
താൻ അഞ്ച് മാസം ഗർഭിണിയാണ്. ചേച്ചി മൃദുലയുടെ വിവാഹത്തിന് രണ്ട് മാസം ഗർഭിണിയായിരുന്നു. ഫെബ്രുവരി ഒൻപതിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 21 ആഴ്ച പൂർത്തിയായി. ഇപ്പോൾ ഗർഭകാലത്തിന്റെ പ്രശ്നങ്ങളൊക്കെയുണ്ട്. സ്പൈസി ഫുഡ് കഴിക്കാനാണ് ഇപ്പോൾ കൂടുതൽ താൽപര്യം. കുഞ്ഞിന്റെ അനക്കം അറിഞ്ഞ് തുടങ്ങി. തനിക്ക് പ്രായം 22 ഉം ഭർത്താവിന് 28 മാണ്. ആദ്യമായി താൻ അഭിനയിച്ച സീരിയൽ കുടുംബവിളക്ക് ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കൾ കലമാൻ എന്ന സീരിയലിൽ ആണ് പുള്ളി വർക്ക് ചെയ്യുന്നത്. കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനിൽ ഏറ്റവും കൂടുതൽ കമ്ബനി ആയിരുന്നത് ആതിര മാധവ്, കൃഷ്ണകുമാർ, ശ്രീജിത്ത് വിജയ്, നുബിൻ ജോണി എന്നിവരുമായിട്ടാണ്. അതേ സമയം തനിക്കേറ്റവും ഇഷ്ടമുള്ള സീരിയലിലെ ജോഡികൾ അത് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും ആണ്