കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. വിവാഹശേഷം പലവിധത്തിലുള്ള ഗോസിപ്പുകളും താരം കേട്ടിരുന്നു സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. ക്യാമറാമാൻ അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ഇപ്പോൾ ഇരുവരും ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലും ആണ്. പാർവതിയുടെ സഹോദരി മൃദുലയും ഇപ്പോൾ ഗർഭിണിയാണ്. രണ്ട് ഗർഭിണികളും ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നത്. ഗർഭകാലത്തെക്കുറിച്ചും ചേച്ചിയായ മൃദുലയെക്കുറിച്ചും പറയുകയാണ് പാർവതി.
വാക്കുകൾ, ഈ സമയത്ത് എല്ലാ ഭക്ഷണവും കഴിക്കാൻ ഇഷ്ടമാണ്. ഇപ്പോൾ തനിക്ക് മുപ്പത്തിയേഴ് ആഴ്ചയും ആറ് ദിവസവുമായി. ആശുപത്രിയിൽ പോവാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞു. ഡേറ്റ് അടുത്തതിന്റെ ടെൻഷൻ തനിക്കുണ്ട്. ഒപ്പം ഭർത്താവ് അടുത്തില്ലാത്തത് കൊണ്ട് അദ്ദേഹത്തെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്.
ചേച്ചിയും നടിയുമായ മൃദുലയുമായി വഴക്കൊന്നും കൂടാറില്ല. ചേച്ചി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി. ചേച്ചി ഇപ്പോൾ തന്റെ കൂടെയുണ്ട്. ഒരു അത്ഭുത ഗർഭമാണ് ചേച്ചിയുടേത് എന്ന് തമാശരൂപേണ പാർവതി ക്യാപ്ഷൻ കൊടുത്ത വീഡിയോയും വൈറലാണ്. മൃദുലയുടെ മൂക്കിൽ എന്താ എന്ന ചോദ്യത്തിന് കോട്ടൻ ആണെന്നാണ് പറഞ്ഞത്. ഭക്ഷണത്തിന്റെ മണം പിടിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. രണ്ട് ഗർഭിണിമാർ ഒരുമിച്ച് വന്നപ്പോൾ അടിപൊളിയാണെന്നാണ് പറയുന്നത്.