മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും ഒക്കെയാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ നിർമ്മാതാവുമാണ് അദ്ദേഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ട് മക്കളുമുണ്ട് ഇവർക്ക്. ഇപ്പോൾ ഭാര്യ ദിവ്യയുടെ ഗാനം പങ്കുവെച്ചിരിക്കുകയാണ് വിനീത്.
ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ നിന്നും മാറി സ്വന്തം കഴിവിൽ വിനീത് ശ്രീനിവാസൻ ശ്രദ്ധിക്കപ്പെട്ടു. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി സിനിമ മേഖലയിലെ എല്ലാ രംഗങ്ങളിലും തന്നെ തന്റേതായ സാന്നിധ്യം വിനീത് അറിയിച്ചിട്ടുണ്ട്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ നെഞ്ചിൽ ഇടം നേടിയത്.
സിനിമയിലെ മികച്ച താരം എന്ന നിലയിൽ എന്നതിലുപരി നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എല്ലാം വിനീത് സോഷ്യൽ മീഡിയകളിൽ പങ്കു വയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ട്.
രണ്ട് വയസ്സ് തികയുന്ന മകൾ ഷനയയുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. എന്റെ കുഞ്ഞി പെണ്ണിന് ഇന്ന് രണ്ട് വയസ്സ് തികയുന്നു. അമ്മ ഇല്ലാത്തപ്പോൾ ഞങ്ങൾ ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പരമ്പരയിൽ നിന്നാണ് ഈ ചിത്രം. വസ്ത്രത്തിന് കടപ്പാട്: വിഹാന്റെ വസ്ത്രങ്ങൾക്ക്” എന്ന് കുറിച്ചു കൊണ്ടാണ് മകൻ വിഹാന്റെ കുർത്ത അണിഞ്ഞുള്ള ഷനയയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആർജെ മാത്തുക്കുട്ടി, കല്യാണി പ്രിയദർശൻ, വീണ നായർ തുടങ്ങിയ താരങ്ങൾ ഉൾപ്പടെയുള്ളവർ പോസ്റ്റിനു താഴെ മകൾക്ക് ജനംദിനാശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.