മിമിക്രി മേഖലയിലൂടെ ശ്രദ്ധേയനായ കൊല്ലം സുധി അന്തരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും അധികം വിമർശനം ഏറ്റുവാങ്ങിയ ഒരാളാണ് ലക്ഷ്മി നക്ഷത്ര. അവതാരികയായ ലക്ഷ്മി നക്ഷത്ര സുധിയുമായി ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരാളായിരുന്നു. സുധി മരണപ്പെട്ടതിനുശേഷം കുടുംബവുമായി ഏറ്റവും അധികം വീഡിയോ പങ്കുവെച്ചതും ലക്ഷ്മി ആയിരുന്നു.
സുധിയുടെ അതേ മണമുള്ള ഒരു പെർഫ്യൂം ഭാര്യക്ക് സമ്മാനമായി നൽകിയതിന് പിന്നാലെ ലക്ഷ്മിക്കെതിരെ നിരവധി വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ ലക്ഷ്മി നക്ഷത്ര വീണ്ടും കൊല്ലം സുധിയുടെ ഭാര്യയെയും മക്കളെയും സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.താരത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്
ഇപ്പോഴത്തെ കൊല്ലം സുധിയുടെ ഭാര്യ ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിൽ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം തനിക്ക് സാമ്പത്തികമായി സഹായങ്ങൾ എല്ലാ മാസവും നൽകുന്നത് ലക്ഷ്മി നക്ഷത്രയാണെന്ന് ആണ് പറയുന്നത്. മാത്രമല്ല സാമ്പത്തികമായി പിന്നോക്കംനിന്ന അവസ്ഥയിൽ പല സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്നും ലക്ഷ്മി.തങ്ങളുടെ താങ്ങും തണലുമായി എപ്പോഴും കൂടെയുണ്ടെന്നും സുധിയുടെ ഭാര്യ അഭിമുഖത്തിൽ പറഞ്ഞു.