നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു സിനിമ ലോകം. മലയാളം മിനിൻ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടം ഉണ്ടായതും ഗുരുതരമായ അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയും ചെയ്തത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും യാത്രയിൽ കൂടെയുണ്ടായിരുന്നു.ഇവർക്ക് ഗുരുതരമായ അപകടം ഇല്ലെന്ന് റിപ്പോർട്ടുകൾ.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമെടുക്കുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യൂകയായിരുന്നു. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ എന്ന് കണ്ടെടുത്തിട്ടുണ്ട്. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നായിരുന്നു കണ്ടുനിന്ന നാട്ടുകാർ മൊഴി നൽകിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്ന് റിപ്പോർട്ടുകൾ.
അപകടത്തിൽപ്പെട്ടത് ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ തിരിച്ചറിയുകയും തുടർന്ന് മാധ്യമ ങ്ങൾ വഴി വാർത്ത പുറത്തുവരികയും ആയിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. അവതാരിക ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ :എന്റെ സുധി ചേട്ടാ …എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ? …സ്വന്തം ചേട്ടനായിരുന്നു …ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു !!!!