in

തനിച്ചാക്കി പോയിട്ട് ഏഴ് മാസങ്ങൾ, ക്രിസ്മസ് വേളയിൽ കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ലക്ഷ്മി നക്ഷത്ര, ഈ സ്നേഹമാണ് ലക്ഷ്മിയെ വിത്യസ്തയാക്കുന്നതെന്ന് സോഷ്യൽ മീഡിയ

Social media says that this love is what makes Lakshmi different.

സ്റ്റാർ മാജിക്കിലൂടെ സുപരിചിതയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. മികച്ച അവകതരണശൈലിയിലൂടെയാണ് താരം പ്രേക്ഷകഹൃദയത്തിൽ ഇടം പിടിച്ചത്. മനോഹരമായ സംസാര ശൈലിയും നിറചിരിയുമൊക്കെ ലക്ഷ്മി നക്ഷത്രയെ ആസ്വാദകർക്ക് പ്രിയങ്കരിയാക്കി.

ക്രിസ്മസ് ആഘോഷവേളയിൽ കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഏഴ് മാസങ്ങൾക്കു മുമ്പ് മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടിൽ കുടുംബസമേതം എത്തിയിരിക്കുകയാണ് ലക്ഷ്മി. അകാലത്തിലുള്ള സുധിയുടെ വേർപാടിനെ തുടർന്ന് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം കഴിയുന്നത്. ഈ അവസരത്തിൽ സുധിയുടെ കുടുംബ്‌ത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും അതിലൂടെ ക്രിസ്മസ് പ്രതീതിയും സന്തോഷവും പകർന്നു നൽകാനുമാണ് ലക്ഷ്മി പോയത്.

സുധിയുടെ ഭാര്യയേയും മക്കളെയും കാണാനായി നിരവധി സമ്മാനപ്പൊതികളുമായിട്ടാണ് ലക്ഷ്മി പോയിരുന്നത്. എല്ലാവർക്കുമായി പുത്തൻ വസ്ത്രങ്ങളും കേക്കും അടക്കം കയ്യിൽ കരുതിയിരുന്നു. സുധിയുടെ ഇളയ മകനായ റിഥുലിനായി നിരവധി കളിപ്പാട്ടങ്ങൾ വാങ്ങാനും ലക്ഷ്മി മറന്നില്ല. രേണുവിനും കുടുംബത്തിനുമൊപ്പം ഒത്തിരി സമയം ചെലവഴിച്ചാണ് ലക്ഷ്മി അവിടെ നിന്നും മടങ്ങിയത്. കുറച്ച് സമയം കൊണ്ടുതന്നെ ലക്ഷ്മിയുടെ ഈ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് വീഡിയോ.

Written by admin

The actors have posted pictures of each other wishing one another a cake.

ഒരുമിച്ചുള്ള ആദ്യത്തെ ന്യൂയർ,  ഇത്തവണത്തെ ആഘോഷം ലണ്ടനിൽ!!! ചിത്രങ്ങളുമായി നടി മീരാ നന്ദൻ

Unni responded with a gagging reply.

ഈ രീതിയിൽ ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകാൻ ആരാധകൻ ഉണ്ണിമുകുന്ദനോട്. വായടപ്പിക്കുന്ന മറുപടിയുമായി ഉണ്ണി.