മലയാളിയും നടിയും മോഡലുമായ ആരാധ്യദേവി ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. രാംഗോപാൽ വർമ്മയുടെ ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ടാണ് താരം ശ്രദ്ധേയായി മാറിയത്. യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു ഫോട്ടോഷൂട്ട് കൊണ്ട് ട്രെൻഡിങ് ആയതിന് പിന്നാലെയായിരുന്നു താരത്തെ തേടി രാമഗോപാൽ വർമ്മ എത്തിയത്. അധികം വൈകാതെ തന്നെ താരത്തെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ശ്രീലക്ഷ്മി എന്നാണ് നടിയുടെ യഥാർത്ഥ പേര്. സംവിധായകൻ താരത്തെ കണ്ടെത്തുകയും ഒടുവിൽ ചിത്രത്തിലെ നായികയാക്കാൻ തീരുമാനിക്കുകയും ആയിരുന്നു.ശ്രീലക്ഷ്മി എന്ന പേരുമാറ്റി ആരാധ്യ എന്ന് ആക്കിയതും സംവിധായകൻ തന്നെയാണ്. അന്ന് യൂട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ സംവിധായകന്റെ ചിത്രത്തിലും അതുപോലെ ചിത്രത്തിലെ ഗാന രംഗങ്ങളിലും എല്ലാം നടിയാണ് എല്ലാവരും കാണുന്നത്.
ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി നടി തന്നെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഗ്ലാമർസ് റോളുകൾ ചെയ്യില്ലെന്ന് ഒരിക്കൽ തീരുമാനമെടുത്തിരുന്നു. 22 വയസ്സ് താൻ എടുത്ത ആ തീരുമാനം ഓർത്ത് ഇപ്പോൾ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നത് അനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറും. ജീവിതാനുഭവങ്ങൾ മാറ്റുകയും ചെയ്യും. ആളുകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ഒക്കെയുള്ള എൻറെ ധാരണകൾ മാറിയിരിക്കുന്നു. നടി പറഞ്ഞു.