പുതിയ ലുക്കിലും ഭാവത്തിലുമായി നീണ്ട ഇടവേളക്കുശേഷം നടി ജോതിർമയി മലയാളത്തിലേക്ക് എത്തുകയാണ്.അമൽ നീരദ് സംവിധാനം ചെയ്യുന്ന ബൊഗൈൻ വില്ല എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിൻറെ വിശേഷങ്ങൾ അഭിമുഖങ്ങളിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്.
നീണ്ടകാലത്തെ തിരിച്ചുവരവിന് ശേഷം തന്നെ സിനിമയിലേക്ക് ആകർഷിച്ചത് ഭർത്താവ് തന്നെയാണെന്നും അതിൻറെ സ്റ്റോറിയും അതിനൊപ്പം തന്നെ കഥാപാത്രത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയും തന്നെ ഒരുപാട് ആകർഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഒരു തിരിച്ചുവരവ് നടത്തിയത്എന്നും നടി പറയുന്നു.
ഈ ചിത്രം ഒരു വലിയ തിരിച്ചുവരവാണോ എന്ന് ചോദിച്ചാൽ തനിക്ക് ഉത്തരമില്ലെന്നും കാരണം തിരിച്ചുവരാൻ മാത്രം താൻ ഇങ്ങോട്ട് പോയിട്ടില്ലെന്നും ഇനി സിനിമ ചെയ്യില്ലന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഇനി അങ്ങോട്ടേക്ക് സിനിമ ചെയ്യണം എന്നാണ് ആഗ്രഹം എന്നും പക്ഷേ അതൊന്നും പ്രഖ്യാപിക്കുന്നില്ല എല്ലാം ഒത്തുവരികയാണെങ്കിൽ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നല്ല സിനിമകൾ ചെയ്യുമെന്നും താരം പറഞ്ഞു.
വീണ്ടും സിനിമയിലേക്ക് വരാൻ സാധിച്ചത് തന്റെ കുടുംബത്തിൻറെ വലിയൊരു സപ്പോർട്ട് കൊണ്ടാണെന്നും തന്റെ മകൻ ഭർത്താവ് എല്ലാ തനിക്ക് ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ടെന്ന് മകനെ സുരക്ഷിതമായ ഒരു സ്ഥലത്ത് ആകിയിട്ട് വേണം തനിക്ക് ഷൂട്ടിങ്ങിന് വരാനെന്നും അതുകൊണ്ടാണ് ചിത്രം സ്വീകരിച്ചതെന്നും അമൽ തന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് എന്നും നല്ലൊരു ഭർത്താവ് ആണെന്നും ജ്യോതിർമയി പറയുന്നു.