in

സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് തിയേറ്ററിൽ കാണാൻ പറ്റാതെ പോയതിന്റെ വിഷമത്തെക്കുറിച്ച് സംസാരിച്ചു, വന്ദനം പോലെ നാളെ ആറാട്ട് സിനിമയെ ആളുകൾ ശ്രദ്ധിച്ചേക്കാം- രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്.

ഇപ്പോളിതാ ആറാട്ട് സിനിമയെക്കുറിച്ച് പറയുകയാണ് താരം. ഞാൻ വളരെ അധികം എഞ്ചോയ് ചെയ്ത സിനിമയാണ്. പ്രേക്ഷക എന്ന നിലയിലും എനിക്ക് കാണാൻ വളരെ അധികം ഇഷ്ടപ്പെട്ട ഒരു മോഹൻലാൽ മൂവിയാണ് ആറാട്ട്. സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് തിയേറ്ററിൽ കാണാൻ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേർ എന്നോട് വന്ന് പറയാറുണ്ട്. അതൊരു മോഹൻലാൽ മൂവിയായി കണ്ടാൽ മതി.

പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം മാർക്കറ്റിങ് ചെയ്തപ്പോൾ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് എന്ന കാറ്റ​ഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സിനിമ ഒരു ഭാ​ഗ്യമാണ്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററിൽ ഓടിയിട്ടില്ലല്ലോ. പക്ഷെ നമുക്ക് എല്ലാവർക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ.

മലയാളികൾക്ക് ട്രാജഡിയോട് പൊതുവെ താൽപര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോൾ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചർച്ചയാകും എന്നാണ് രചന നാരായണൻകുട്ടി ആറാട്ട് സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Written by admin

പപ്പയുടെ മരണശേഷം അമ്മ വീണ്ടും വിവാഹം ചെയ്തു, ഒറ്റ ലൈഫ് അല്ലേയുള്ളു, ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണം, വയസാം കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ- ജീവ

ഫഹദ് ഫാസിലിന് ചാരിറ്റി സ്വഭാവമില്ല, കിട്ടുന്ന ശമ്പളം ഒറ്റയ്‌ക്ക് തിന്നണമെന്ന മാനസികാവസ്ഥ, ഫഹദിനെതിരെ അനൂപ് ചന്ദ്രൻ