മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രചന നാരായണൻകുട്ടി. മികച്ച ഒരു നർത്തകിയുമാണ്. മിനി്ക്രീനിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് ബിഗ് സ്‌ക്രീനിലും തിളങ്ങിയ നടിയാണ് രചന. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ രചന അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ എത്തി നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന. നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഗ്ലാമറസ് വേഷങ്ങളിൽ രചന അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇപ്പോളിതാ ഒരിമുച്ചഭിനയിച്ചപ്പോൾ ക്രഷ് തോന്നിയ നടനെക്കുറിച്ച് പറയുകയാണ് രചന, ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോൾ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല.
ഊർവശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത് പോലെ ഊർവശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം, സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൊവിഡ് വന്നില്ലെങ്കിൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓൺലൈൻ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും. അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വെല്ലോം ചെയ്താൽ പോരെയെന്ന് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവർ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോ