മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ച ഒരു നര്‍ത്തകിയുമാണ് താരം. മിനി്ക്രീനിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് ബിഗ് സ്‌ക്രീനിലും തിളങ്ങിയ നടിയാണ് രചന. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ രചന അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
തന്റെ നിലപാടുകള്‍ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ എത്തി നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന. നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഗ്ലാമറസ് വേഷങ്ങളില്‍ രചന അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ രചന പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കണ്ണട ധരിച്ച് പുസ്തകവുമായി ഇരിക്കുന്ന ചിത്രത്തിന് നേരെയാണ് പരിഹാസ കമന്റ് എത്തിയത്. ‘വലിയ കണ്ണട വച്ചാല്‍ ബുദ്ധിജീവിയാകില്ല’ എന്നാണ് ട്രോള്‍ കമന്റ്. ഇതിന് , ‘മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു, കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം. നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം ഫറൂഖേ’ എന്നാണ് രചന മറുപടി നല്‍കിയത്.