മിനി സ്ക്രീനിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉൾപ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയുമുണ്ടായി. എൻറെ മാതാവ് എന്ന സീരിയലിലും ലഭിച്ചത് മികച്ച വേഷമായിരുന്നു.
വില്ലത്തിയായി വന്ന് പിന്നീട് കോമഡി റോളുകളിലേക്കും സജീവമായ നടി ഇപ്പോൾ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. രണ്ട് മക്കളൊക്കെയായി, അവരുടെ കാര്യങ്ങളൊക്കെ നോക്കി തിരക്കുകളിലാണ്. ഴിഞ്ഞ ദിവസമായിരുന്നു ശാലുവിന്റെയും മകന്റെയും ജന്മദിനം. ജന്മദിനം കുടുംബത്തിന് ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ ശാലു പങ്കുവച്ചിട്ടുമുണ്ട്
2017-ലായിരുന്നു ശാലുവിന്റെ വിവാഹം. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. മെൽവിൻ ഫിലിപ്പ് എന്നാണ് ശാലുവിന്റെ ഭർത്താവിന്റെ പേര്. വിവാഹശേഷം കുറച്ച് നാൾ സീരിയലിൽ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വീണ്ടും സീരിയൽ ലോകത്ത് സജീവമായത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുൻററിയിലൂടെയായിരുന്നു ആദ്യമായി താരം ക്യാമറയുടെ മുൻപിൽ എത്തിയത്. സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആയിരുന്നു ശാലുവിൻറെ ആദ്യ സീരിയൽ. ശേഷം തിങ്കളും താരകങ്ങളിൽ അഭിനയിച്ചു. പിന്നാലെ സരയൂവിലെ രജനി, ഇന്ദിരയിലെ ജലറാണി ഇവയെല്ലാം മികച്ച വേഷങ്ങളായിരുന്നു.