in

അങ്ങനത്തെ പബ്ലിസിറ്റിയോട് താൽപര്യം ഇല്ല, രണ്ടാമത്തെ ഗർഭകാലവും രഹസ്യം ആക്കിയതിനെ കുറിച്ച് ശാലു കുര്യൻ പറയുന്നു

മിനി സ്ക്രീനിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉള്‍പ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയുമുണ്ടായി.

എന്‍റെ മാതാവ് എന്ന സീരിയലിലും ലഭിച്ചത് മികച്ച വേഷമായിരുന്നു. താരത്തിന്‍റെ പുതിയ വിശേഷമാണിപ്പോള്‍ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് ശാലുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ്. മേയ് 24 നാണ് ശാലു കുര്യൻ വീണ്ടും ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചത്. ഒന്നര വയസുകാരൻ അലിസ്റ്റർ എന്നൊരു മകൻ കൂടിയുണ്ട്.

പത്തനംതിട്ട സ്വദേശി മെൽവിൻ ഫിലിപ്പാണ് ശാലുവിന്റെ ഭർത്താവ്. 2017 ൽ ആയിരുന്നു ശാലു കുര്യൻ വിവാഹിതയായത്. പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മകനിപ്പോൾ രണ്ട് വയസ്സ് കഴിഞ്ഞിരിക്കുകയാണ്.

ഗർഭകാലം പരസ്യം ആക്കാതെ ഇരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലു കുര്യൻ ഒരഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെ ആയിരുന്നു. ഗർഭ കാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യം ഇല്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നത്.

ആദ്യത്തെ ഗര്‍ഭകാലത്തും ഇങ്ങനെയായിരുന്നു. മോന്‍ ജനിച്ച് രണ്ടുമാസം കഴിഞ്ഞാണ് ഞാനത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതും ഒക്കെ. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്നുണ്ടായിരുന്നുവെന്നും ശാലു പറഞ്ഞു.

വിവാഹശേഷം കുറച്ച് നാള്‍ സീരിയലിൽ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വീണ്ടും സീരിയൽ ലോകത്ത് സജീവമായത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുന്‍ററിയിലൂടെയായിരുന്നു ആദ്യമായി താരം ക്യാമറയുടെ മുൻപിൽ എത്തിയത്. സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആയിരുന്നു ശാലുവിന്‍റെ ആദ്യ സീരിയൽ. ശേഷം തിങ്കളും താരകങ്ങളിൽ അഭിനയിച്ചു. പിന്നാലെ സരയൂവിലെ രജനി, ഇന്ദിരയിലെ ജലറാണി ഇവയെല്ലാം മികച്ച വേഷങ്ങളായിരുന്നു.

സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാരുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം തടി കുറയ്ക്കാനും മറ്റും നടത്തിയ ശ്രമങ്ങളെ പറ്റിയൊക്കെ താരം പറഞ്ഞിരുന്നതാണ്.

ജന്മദിനങ്ങൾ എപ്പോഴും സ്പെഷ്യൽ ആയിരിക്കാറുണ്ട്, ഇത് എന്‍റെ ഏറ്റവും മികച്ചതാണ്, കാരണം ഇന്ന് മുതൽ ഒരു പുതിയയാള്‍ കൂടിയുണ്ട്, ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാള്‍. എന്‍റെ നവജാതശിശുവിനും എനിക്കും ജന്മദിനാശംസകള്‍’ എന്ന് കുറിച്ചുകൊണ്ടാണ് താൻ രണ്ടാമതും അമ്മയായ വിശേഷം ശാലു പങ്കുവെച്ചത്‌.

Written by Editor 3

അമ്പോ.. കടൽ തീരത്ത് കറുത്ത ബിക്കിനിയണിഞ്ഞ് സാനിയ; ഫോട്ടോഷൂട്ട് വൈറലാകുന്നു, ഫോട്ടോസ്

ബോള്ളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! തന്റെ അനുഭവം പറഞ്ഞ് നടി യാമി ഗൗതം