മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപ കടത്തിൽപ്പെട്ട് കൊല്ലം സുധി മ രണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധിയുടെ മര ണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ സ ഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അടുത്തിടെ സുധിയുടെ ഒന്നാം ചരമവാർഷിക ചടങ്ങുകൾ നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സുധിയുടെ മൂത്ത മകൻ കിച്ചു അതിലൊന്നും പങ്കെടുത്തിരുന്നില്ല. പിന്നാലെ രേണുവും കിച്ചുവും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.
മാത്രമല്ല സുധിയുടെ കുടുംബത്തോടൊപ്പം കൊല്ലത്താണ് കിച്ചുവിന്റെ താമസം. ഇപ്പോഴിതാ ഇതേ കുറിച്ചെല്ലാം പറയുകയാണ് രേണു. നമ്മൾ സ്ട്രോങ്ങായി ജീവിക്കുന്നത് കൊണ്ടാണ് നെഗറ്റീവ് കമന്റ്സ് വരുന്നത്. ചിലപ്പോൾ അത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട്. കിച്ചു പറയും അതൊന്നും മൈന്റ് ചെയ്യേണ്ടെന്ന്. അഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ.
സുധി ചേട്ടന്റെ ആ ണ്ടിന് കുറച്ചുപേരെ മാത്രമെ വിളിച്ചിരുന്നുള്ളു. കിച്ചു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അവൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്. എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു.
മൂത്ത മകൻ വേണമല്ലോ ബ ലിയിടാൻ. അതുകൊണ്ട് അവൻ കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പി ണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മ രണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്.
പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.