മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.
ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.
വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കാവ്യയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ, വിവാഹമെന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അത് ഗോപികയുടെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ്. അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ കണ്ടതാണ്. ആ സമയത്ത് കുറച്ച് നോക്കിവെച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു. അടുത്തയാഴ്ച അവള്‍ വിളിച്ച് പറഞ്ഞു, അത് സെറ്റായി , നീയിതാരോടും പറയേണ്ട എന്ന്. അടുത്ത സുഹൃത്തുക്കളില്‍ ഒതുങ്ങിയ കാര്യമായിരുന്നു അത്. പിന്നെയാണ് പബ്ലിക്കായത്.
ഇങ്ങനെയല്ലേ ഓരോ മാറ്റവും ജീവിതത്തിലുണ്ടാവുന്നത്. അവള്‍ കഴിഞ്ഞയാഴ്ച വരെ നമ്മളെല്ലാം ഓരോ കാര്യം പറഞ്ഞിരുന്നുവരാണ്. ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടില്‍ വെച്ച് ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക എന്‍ഗേജ്ഡാവും എന്നറിഞ്ഞിരുന്നില്ല. പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരാഴ്ചയാവുമ്പോഴേക്കും കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ അയര്‍ലണ്ടിലെ വീട്ടിലുമെത്തി.
ഇത്ര കുറച്ച് മാസങ്ങള്‍ കൊണ്ട് എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് ഞാന്‍ ചിന്തിച്ചത്. അപ്പോള്‍ അത്രേയുള്ളൂ. നമ്മള്‍ ചിന്തിക്കുന്ന പോലെയല്ല കാര്യങ്ങള്‍. എന്റെ വീട്ടിലും കല്യാണം നോക്കിത്തുടങ്ങിയ സമയമാണ്. എന്റെ ജീവിതത്തിലും ഇത് പോലെയായിരിക്കും. പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാം ഓ്‌ക്കേയാവും. പിന്നെ ഡിം.
ഞാന്‍ പോലും അറിയാതെ എന്റെ കല്യാണം എത്രയോ വട്ടം കഴിഞ്ഞിരിക്കുന്നു. ഗുരുവായൂരില്‍ വെച്ച് എന്റെ താലികെട്ട് കഴിഞ്ഞുവെന്ന വാര്‍ത്ത കേട്ടാണ് ഒരുദിവസം ഞാന്‍ ഉണര്‍ന്നത്. അച്ഛനാണ് മോളേ, നിന്റെ കല്യാണം കഴിഞ്ഞൂത്രേയെന്ന് പറഞ്ഞത്. മൊബൈലുകളിലൂടെയായി പ്രചരിക്കുകയായിരുന്നു. താലികെട്ടിയ മുഹൂര്‍ത്തം വരെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് ചെറുക്കനെ കുറിച്ചായിരുന്നു. അത് സത്യമാണോ എന്ന് അല്ലായിരുന്നു. ഗോസിപ്പില്ലെങ്കില്‍ ജീവിതമില്ല എന്ന സ്ഥിതി വിശേഷമാണ്.