in

കാവ്യയെ ചേർത്ത് നിർത്തി മുന്ന, രണ്ടുപേരെയും ഒരുമിച്ച് ഒരുപാട് നാളുകൾക്കു ശേഷം കണ്ടപ്പോൾ എന്തോ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നെന്ന് ആരാധകർ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ചത്.

തന്റെ ആദ്യ നായിക എന്ന ബന്ധം ഇപ്പോഴും കാവ്യയുമായി സൂക്ഷിക്കുന്ന മുന്ന, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാവ്യയെ കണ്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടന്‍. ‘കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2’ എന്ന് പറഞ്ഞാണ് മുന്ന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ ഗൗരി ശങ്കരം എന്ന ചിത്രത്തിലൂടെയായിരുന്നു മുന്നയുടെ അഭിനയാരങ്ങേറ്റം. കാവ്യ നായികയായി എത്തിയ റൊമാന്റിക് ചിത്രം സംവിധാനം ചെയ്തത് നേമം പുഷ്പരാജാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികളെ വീണ്ടും ഒരുമിച്ച് കണ്ട നൊസ്റ്റാള്‍ജിയ അയവിറുക്കുകയാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍. ഗൗരി ശങ്കരത്തിന് ശേഷം പിന്നീട് മൊഹബത്ത്, ബാങ്കിങ് ഹൗവേഴ്‌സ്, കുട്ടീം കോലും, ടു നോറ വിത്ത് ലവ് തുടങ്ങി ഒത്തിരി സിനിമകളിലൂടെ മുന്ന മലയാത്തിലേക്ക് വീണ്ടും എത്തിയിരുന്നു.

കെന്നി സൈമൺ എന്നാണ് മുന്നയുടെ യഥാർത്ഥ പേര്. എറണാകുളം അങ്കമാലി സ്വദേശികളാണ് മുന്നയുടെ മാതാപിതാക്കൾ. ചെന്നൈയിൽ ജനിച്ചുവെങ്കിലും മുന്ന പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. യു സി കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം അങ്കമാലി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നും ഫിസിയോ തെറാപ്പി പഠിച്ചു. 2010ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ.

Written by admin

വിവാഹം നവംബർ 24, 25 തീയതികളിൽ, അറേഞ്ചഡ് മാര്യേജാണ്, വരന്റെ പേര് പതിയെ പറയാം, സന്തോഷ വാർത്ത പങ്കിട്ട് അനുമോൾ

സംഘട്ടന രം​ഗത്തിനിടെ സംഭവിച്ച ചതവും മുറിവുകളും, കൽക്കിക്കായി അനുഭവിച്ച കഷ്ടപ്പാടുകൾ പറഞ്ഞ് അന്ന ബെൻ