in

എന്റെ ബർത്ത്ഡേ ഗേൾ’ മാമാട്ടിക്കുട്ടിക്ക് പിറന്നാൾ ; ആശംസകൾ നൽകി കാവ്യ

മലയാളികളുടെ പ്രിയതാരങ്ങളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മകളുടെ പിറന്നാൾ ദിനത്തിലാണ് കാവ്യ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഇപ്പോഴിതാ, മകൾക്ക് ജന്മദിനാശംസകൾ നേർന്ന് കാവ്യ മാധവൻ പങ്കുവച്ച ചിത്രം ശ്രദ്ധ സോഷ്യൽ മീഡിയയിൽ നേടുന്നു. ‘എന്റെ ബർത്ത്ഡേ ഗേൾ’ എന്നാണ് മാമാട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ പോസ്റ്റ് പങ്കുവെച്ചത്.

2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ ജനനം. അതിനുശേഷം അങ്ങോട്ടേക്ക് മകളുടെ ഓരോ സന്തോഷം നിമിഷങ്ങളും പ്രേക്ഷകർക്കായി താരങ്ങൾ പങ്കുവെക്കാറുണ്ട്.

ഈ അടുത്തകാലത്തായി താരങ്ങൾ പങ്കെടുക്കുന്ന ഓരോ പൊതു ചടങ്ങുകളിലും മകളെയും പങ്കെടുപ്പിക്കാറുണ്ട്. മകളുടെ ചിത്രങ്ങൾ കാവ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് കുഞ്ഞുമഹാ ലക്ഷ്മിക്ക് ഉള്ളത്. മകളുടെ കുറുമ്പും കുരുത്തക്കേടും ഒക്കെ താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.
മഹാലക്ഷ്മിക്കായി പ്രത്യേക ഫാൻ പേജ് വരെയാണ് ഉള്ളത്

Written by amrutha

41 ആം പിറന്നാൾ ആഘോഷിച്ചത് കൊട്ടാരത്തിൽ ;  രാജകീയമായി റിമി ടോമിയുടെ ജന്മദിനം

ശസ്ത്രക്രിയയ്ക്ക് ശേഷം എടുത്ത തീരുമാനം, ഭാര്യയുടെ കൈപിടിച്ച് ബാല : ആശംസകൾ നൽകി സോഷ്യൽ മീഡിയ