മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് സ്നേഹ. സ്നേഹയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് പ്രസന്ന പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സന്തോഷ നിമിഷങ്ങളാണ് പ്രസന്ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നു.
അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്താണ് ഇരുവരുടെയും പ്രണയബന്ധം തുടങ്ങുന്നത്. 2009 ല്‍ ഈ സിനിമയുടെ ഷൂട്ടിങിന് വേണ്ടി രണ്ടു പേരും അമേരിക്കയില്‍ പോയിരുന്നു.
അവിടെ വച്ച് നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിൽ ആവുകയുമായിരുന്നു. പിന്നീട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം നടന്നത്. രണ്ടു മക്കളുണ്ട്, വിവാഹത്തിന് ശേഷം സ്നേഹ അഭിനയരംഗത്ത് കൂടുതൽ സജീവമായിരുന്നു.
ഇന്ന് സ്‌നേഹയുടെ പിറന്നാളാണ്. രാവിലെ തന്നെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടന്‍ പ്രസന്ന ഇന്‍സ്റ്റഗ്രാമില്‍ എത്തിയപ്പോൾ ആരാധകരും ആശംസകൾ നൽകാൻ ഒപ്പം കൂടി. എനിക്ക് ജീവിതത്തില്‍ കിട്ടിയ നിധിയാണ് നീ എന്ന് നടൻ സമൂഹമാധ്യമത്തിലൂടെ എഴുതിയിരുന്നു.
താരത്തിന്റെ വാക്കുകൾ: നീ എന്റെ നിധിയാണ്! മനോഹരമായ ചിത്രങ്ങൾ ശേഖരിച്ചുകൊണ്ടേയിരിക്കും.
നിങ്ങളോടൊപ്പമുള്ള നിരവധി മനോഹരമായ ഓർമ്മകളും. പിറന്നാൾ ആശംസകൾ!!!