മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്നേഹ. മലയാളത്തിൽ തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച് സ്നേഹ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.
തമിഴ് സിനിമകളിലാണ് താരം ഏറ്റവും അധികം അഭിനയിച്ചിട്ടുള്ളത്.വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് വളരെയധികം സജീവമായി നിൽക്കുന്ന സ്നേഹയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രായം പിന്നിലേക്ക് ആണോ എന്നായിരുന്നു ആരാധകർ ചിത്രങ്ങൾ കണ്ട് കമന്റുകൾ എഴുതിയത്.താരത്തിന്റെ 42 മത്തെ വയസ്സിൽ യുവത്വം നിലനിർത്തിയുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
വ്യായാമത്തിന് വിശ്രമം ഇല്ലെന്നായിരുന്നു താരം ആരാധകർ നൽകിയ ചോദ്യത്തിന് ഉത്തരം നൽകിയത്. വ്യായാമത്തോടൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നത് കൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ ഒരുപാട് മെച്ചമുണ്ട് എന്നും ആരോഗ്യം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും താരം പറഞ്ഞുm ഭർത്താവ് പ്രസന്നയുടെ പിന്തുണയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും സിനിമ മേഖലയിൽ ഇപ്പോഴും സജീവമാകാൻ സഹായിക്കുന്നത് കുടുംബമാണെന്നുമാണ് സ്നേഹ പറയുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടുന്നവയാണ്. മക്കളോടൊപ്പവും ഭർത്താവിനോടൊപ്പം ഉള്ള സന്തോഷം നിമിഷങ്ങൾ ഒക്കെ സ്നേഹ പ്രേക്ഷകരുമായി പങ്കിടാറുണ്ട്.മലയാള സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത് മനപ്പൂർവമാണ്: കാരണം തുറന്നുപറഞ്ഞ് സനുഷ.