മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനുപമ പരമേശ്വരൻ. ഇപ്പോഴത്തെ താരം ഒരു തെലുങ്ക് നടനുമായി പ്രണയത്തിൽ ആണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഉള്ള വാർത്തകൾ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു മാധ്യമങ്ങളിലൂടെ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നത്. തെലുങ്ക് താരം രാം പോതിനെനിയുമായി താരം പ്രണയത്തിലാണെന്ന് വാർത്തകളാണ്പ്രചരിച്ചത്.
തെലുങ്ക് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹലോ ഗുരു പ്രേമ കോസമേ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. അതിനുശേഷം ആണ് രണ്ടുപേരും പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിപ്പിച്ചത്.
എന്നാൽ വാർത്തകൾ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ അനുപമയുടെ മാതാപിതാക്കൾ സത്യാവസ്ഥയുമായി രംഗത്തെത്തുകയും ചെയ്തു. രണ്ടുപേരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ കുടുംബത്തിൻറെ സമ്മതം തേടുന്നു എന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വാർത്തകൾ തെറ്റാണെന്ന് ദയവുചെയ്ത് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് അനുപമയുടെ കുടുംബാംഗങ്ങൾ അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിൽ ഉൾപ്പെടെ അനുപമ വളരെ സജീവമാണ്. ഇപ്പോൾ തെലുങ്ക് സിനിമയിലാണ് താരം ഏറ്റവും അധികം അഭിനയിക്കുന്നത്. മലയാളത്തിൽ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിന് തെന്നിന്ത്യൻ സിനിമ ലോകത്തുനിന്നും വന്നത്.