മറവിരോഗം കാരണം ദുരിത അവസ്ഥയിലായി മലയാളത്തിന്റെ പ്രിയപ്പെട്ട നടി കനകലത. മലയാള സിനിമയിൽ ഒരുകാലത്ത് നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്ന താരമായിരുന്നു കനകലത. താരത്തിന്റെ സഹോദരിയായ വിജയമ്മ ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു കനകലതയെ കുറിച്ച് വെളിപ്പെടുത്തിയത്.
2021 കാലം തൊട്ടായിരുന്നു താരത്തിന്റെ ആരോഗ്യത്തിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്ഉ. റക്കക്കുറവായിരുന്നു തുടക്കം. ഓഗസ്റ്റ്മാസം ഡോക്ടറെ കണ്ടതിനെ തുടർന്നായിരുന്നു ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിച്ചത്.
തലച്ചോറ് ചുരുങ്ങുകയാണെന്നും ഡോക്ടർമാർ കണ്ടെത്തി. കുറച്ചധികം കാലം ഐസിയുവിൽ ആയിരുന്നു. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് പോലും നിർത്തിയ അവസ്ഥയിലാണ്. ഭക്ഷണം കഴിക്കുക വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ താരം മറന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അറിയിച്ചു. ആളെ ഇപ്പോൾ കണ്ടാൽ മനസ്സിലാകാത്ത രൂപത്തിൽ ആണെന്നും വ്യക്തമാക്കി.
34 വർഷമായി കനകലതയുടെ കൂടെയാണ് സഹോദരി വിജയ താമസിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് കനകലത വാങ്ങിയ വീട്ടിലാണ് ഇവരുടെ താമസം. 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം വിവാഹമോചനം നേടിയ കനകലതയ്ക്ക് മക്കളുമില്ല.പൂക്കാലം എന്ന ചിത്രത്തിൽ ആയിരുന്നു കനകലത ഏറ്റവും ഒടുവിലായി അഭിനയിച്ചത്. നിലവിലെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് സിനിമകളും സീരിയലുകളും ഒക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇൻഷുറൻസ് ഉണ്ട് മാസം 5000 രൂപ കൈനീട്ടമായി ലഭിക്കാറുണ്ടെന്നും സഹോദരി അറിയിച്ചു