അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ കരിയറിൽ ഏറ്റവും ഉയർച്ച കിട്ടിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിൽ അനുപമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്. അനുപമയുടെ തെലുങ്ക് ചിത്രം ‘ടില്ലു സ്ക്വയർ’ വൻ വിജയമായിരിക്കുകയാണ്. ഇതിനു പിന്നാലെ പ്രതിഫലം ഉയർത്താനുള്ള ഒരുക്കത്തിലാണ് താരം.
ഗ്ലാമർ റോളുകൾ ചെയ്യാൻ ഒരു മടിയും കാണിക്കാത്ത താരമാണ് അനുപമ. ഇന്റിമേറ്റ് സീനുകളിലെ അനുപമയുടെ പെർഫോമൻസ് ഏറെ ചർച്ചയായിരിക്കുകയാണ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനു കൂടുതൽ പ്രതിഫലം വാങ്ങാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഇനിവരുന്ന ഓരോ പ്രൊജക്ടിനും ഒന്നര കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങാനാണ് താരത്തിന്റെ തീരുമാനം. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കണമെങ്കിൽ ഇതിൽ കൂടുതലും കൊടുക്കേണ്ടി വരും.
തില്ലു സ്ക്വയർ, കാർത്തികേയ 2 എന്നിവയാണ് തെലുങ്കിൽ അനുപമയുടെ ബ്ലോക്ക്ബസ്റ്ററുകൾ. 18 പേജ്സ്, ഈഗിൾ എന്നിവ പരാജയപ്പെട്ടെങ്കിലും അനുപമയുടെ താരമൂല്യത്തിനു കോട്ടമൊന്നും തട്ടിയില്ല. എന്തായാലും ഇനി വരുന്ന ചിത്രങ്ങളിലെല്ലാം കോടികൾ പ്രതി ഫലം വാങ്ങാൻ അനുപമ തീരുമാനിച്ചു കഴിഞ്ഞു.