in

ആളെ മയക്കും നോട്ടവുമായി സ്റ്റൈലിഷ് സാരി ലുക്കിൽ അനുപമ പരമേശ്വരൻ!!! ഫോട്ടോഷൂട്ട്

സ്റ്റൈലിഷ് ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന അനുപമ പരമേശ്വരൻ. സാരിയിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആൻഡ് സ്റ്റൈലിങ്ങും അനുപമയാണ്. മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.

മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന െജഎസ്കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിലൂടെ അനുപമ മലയാളത്തിൽ സജീവമായി തിരിച്ചുവരവിനൊരുങ്ങുകയാണ് .

ജാനകി എന്ന ടൈറ്റിൽ കഥാപാത്രമായായാണ് ചിത്രത്തിൽ താരം എത്തുക. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് അനുപമയുടേതായി അണിയറയിൽ ഒരുങ്ങുന്നത് തെലുങ്കിൽ നിരവധി സൂപ്പർതാരങ്ങളുടെ നായികയായി അനുപമ ഇതിനോടകം തിളങ്ങി കഴിഞ്ഞു.

മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുപമ മലയാളികളുടെ ഹൃദയം കീഴടക്കിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിക്ക് അന്യഭാഷയിൽ നിന്നും കഴിയുന്ന അവസരങ്ങളായിരുന്നു വന്നത്. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അനുപമ ചെയ്തിട്ടുള്ളൂ. ഏറ്റവും അധികം ഹിറ്റ് കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയത് തെലുങ്ക് സിനിമയിൽ നിന്നാണ്.

Written by amrutha

ആരതിയുഴിഞ്ഞ് കണ്മണിയുമൊത്തു വീട്ടിലേക്ക് വലതുകാൽ എടുത്തുവെച്ച് വിദ്യ ഉണ്ണി : സർപ്രൈസുമായി ഭർത്താവും

ദയ അച്ചുവിനോട് മറുപടി പറയാനുള്ള സമയമില്ല, നിയമ അധികാരികൾ നിങ്ങളോട് സംസാരിക്കും : മറുപടിയുമായി അഭിരാമി സുരേഷ്