മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാർട്ടിൻ. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ നടിയായി മാറാൻ പ്രയാഗയ്ക്ക് സാധിച്ചു. തമിഴകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ. തമിഴ് ചിത്രമായ പിസാസിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. നേരത്തെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായി നടി എത്തിയിരുന്നു. ഇതിന് ശേഷം ഉസ്താദ് ഹോട്ടൽ എന്ന ദുൽഖർ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു.
തമിഴകത്ത് നിന്നും മലയാളത്തിൽ എത്തിയപ്പോൾ പ്രയാഗയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് പ്രയാഗ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും നടി അഭിനയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രയാഗ എത്തിയിരുന്നു.
ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും അതിനോടൊപ്പം നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. തന്റെ ജീവിതത്തിൽ വളരെ സ്‌പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് താരം പറയുന്നത്.
‘നിങ്ങളെപ്പോഴെങ്കിലും തിരമാലകളിൽ പെട്ടിട്ടുണ്ടോ? തിരകളിൽ പെട്ട് വളഞ്ഞു പുളഞ്ഞിട്ടുണ്ടോ? നിങ്ങളിപ്പോൾ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലേ, ഒരുപാട് പേടിച്ച ശേഷമാണ് ഞാനിങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം. വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും,’എന്നാണ് പ്രയാഗ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.