മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. ഒരുപാട് ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ലഭിച്ച പ്രയാഗയ്ക്ക് തമിഴകത്തും മികവുറ്റ അവസരങ്ങൾ എന്നും വന്നത്. സൂര്യയുടെ നായികയായും പ്രയാഗ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. അടുത്തിടെയാണ് പ്രയാഗ വേറിട്ടൊരു ലുക്കുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. താരത്തിന്റെ മുടിയുടെ സ്റ്റൈലാണ് മാറ്റിയത്. നിരവധി ട്രോളുകളും താരത്തിന് വന്നിരുന്നു. ഇപ്പോഴിതാ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിൽ പ്രയാഗയോട് അവതാരിക മുടിയെ കുറിച്ച് ചോദിച്ചതിന് വളരെ രൂക്ഷമായി മറുപടി നൽകിയിരിക്കുകയാണ്.
കേരളത്തിൽ മറ്റൊന്നും ചർച്ച ചെയ്യാനില്ലെന്ന് തൻറെ മുടിയിൽ ആളുകൾ എന്തിന് എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുവെന്നും പ്രയാഗ ചോദിച്ചു. ചോദ്യത്തിനുള്ള തക്ക മറുപടിയായിരുന്നു പ്രയാഗ നൽകിയത്. ഒടുവിൽ അവതാരിക മുടി നല്ലതാണെന്ന് പറഞ്ഞപ്പോൾ അത് എന്തുകൊണ്ടാണ് എടുത്തു പറയുന്നതെന്നും എന്റെ മുടി എനിക്കിഷ്ടമാണ്. മറ്റുള്ളവർ അതിൽ ഇടപെടേണ്ട കാര്യമില്ല എന്നും സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ ഞാൻ ശ്രദ്ധിക്കാറില്ല എന്നും പ്രയാഗ കൂട്ടിച്ചേർത്തു.
അതേസമയം മലയാള സിനിമയിലെ പ്രമുഖർ തന്റെ മുടിയെ കുറിച്ച് ചോദിച്ചിട്ടുണ്ട് എന്നും യൂസ് ചെയ്യാൻ വളരെ എളുപ്പമാണ് മെന്നും ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാകുമെന്നും പിന്നീടത് ശീലമായിക്കൊള്ളും, തന്റെ ഹെയർ സ്റ്റൈൽ ഒരുപാട് ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നും പ്രയാഗ പറഞ്ഞു.