in

ഹഹാ ഹിഹി ഹുഹു ; വാർത്തകൾക്കെതിരെ മുഖം തിരിച്ചു പരിഹാസവുമായി പ്രയാഗ മാർട്ടിൻ

ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരിൽ  മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്ന് കണ്ടെത്തി.

സമൂഹമാധ്യമത്തിൽ അടക്കം താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇപ്പോൾ ഇതാ ഇതിനൊക്കെ മറുപടിയുമായി  ഇന്‍സ്റ്റാ സ്റ്റോറിയുമായി  പ്രയാഗ മാർട്ടിന്‍ എത്തിയിരിക്കുകയാണ്. ഹഹാ ഹിഹി ഹുഹു എന്നെഴുതിയ ബോര്‍ഡാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി താരം സമൂഹ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്ത  ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചെന്ന സംശയവും പോലീസ് പ്രകടിപ്പിച്ചിട്ടുണ്ട്.ഈ പരിപാടിക്ക് താരങ്ങൾ എത്തി എന്ന വാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമ ലോകവും ആരാധകരും. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Written by amrutha

ചതുരം പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് പ്രേമിന് കുഴപ്പമില്ല ; സ്വാസിക വിജയ്

ഞങ്ങൾ ഇറക്കുന്നത് പണമല്ലേ, നയൻതാര വെറും സെൽഫിഷാണ്!!   ലേഡീസ് സൂപ്പർസ്റ്റാറിനെതിരെ നിർമാതാവ്