ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് നടി കാവ്യ മാധവൻ ഷെയര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകള്‍ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു കൊളാഷ് വീഡിയോ ആണിത്. കൃഷ്ണ വേഷം കെട്ടിയ മഹാ ലക്ഷ്മിയെ ആണ് വീഡിയോയില്‍ കാണാനാവുക.
അവള് ഭയങ്കര കാന്താരിയാണ്. മഹാ ലക്ഷ്മി എന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവള് തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവള് ക്ലാസില്‍ പോവുന്നതിനു മുൻപു വിളിച്ചപ്പോള്‍ ഞാൻ ഫോണെടുത്തിരുന്നില്ല. ഞാൻ നോക്കിയപ്പോള്‍ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാൻ പോവാ അതു കഴിഞ്ഞ് ഫോണ്‍ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, ഇനി അച്ഛൻ വിളിക്കും. നമ്മള് എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റൂവെന്ന് പറഞ്ഞിരുന്നു.
View this post on Instagram
ഏറെ നാളുകൾക്ക് ശേഷം റിലീസ് ചെയ്ത കുടുംബചിത്രമായ ‘വോയിസ് ഓഫ് സത്യനാഥൻ’ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ദിലീപ്. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദമ്പതികളുടെ മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങി. കുടുംബം ഇപ്പോൾ ചെന്നൈയിലാണ് താമസം. 43.3K ഫോള്ളോവെർസ് ആണ് കാവ്യാ മാധവന്റെ ഇൻസ്റ്റഗ്രാം പേജിലുള്ളത്.
കാവ്യ ഫോളോ ചെയ്യുന്നത് ആകെ മൂന്ന് അക്കൗണ്ടുകളാണ്. ദിലീപ്, മീനാക്ഷി, തന്റെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യ എന്നിവയാണത്. വിവാഹശേഷം മുഴുവൻ സമയ കുടുംബിനിയായി മാറിയ കാവ്യാ മാധവൻ മകൾ മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ്