in

സാരി സ്വന്തം ബ്രാൻഡിന്റേത്, പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്ലേസും മോതിരവും സ്വർണത്തേക്കാൾ വിലയുള്ളത്, മീര നന്ദന്റെ വിവാഹത്തിന് കാവ്യയും കുടുംബവും തിളങ്ങിയതിങ്ങനെ

നടി മീര നന്ദന്റെ വിവാഹത്തിന് കുടുംബ സമേതമാണ് നടൻ ദിലീപും കാവ്യ മാധവനും പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ ദിലീപായിരുന്നു നായകൻ. ദിലീപ്, കാവ്യ, മകൾ മഹാലക്ഷ്മി, കാവ്യയുടെ അമ്മ ശ്യാമള എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായി മാറുകയും ചെയ്തു.

നിറങ്ങളുടെ ആർഭാടമില്ലാത്ത സിൽവർ തിളക്കമുള്ള സാരിയാണ് കാവ്യ മാധവൻ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയിൽ നിന്നാണ്. കണ്ടാൽ മിനിമൽ എന്ന് തോന്നുമെങ്കിലും, കാവ്യ ധരിച്ച ആഭരണങ്ങൾ തീർത്തും വ്യത്യസ്തമാണ്.

കാവ്യ കഴുത്തിൽ മാലയായും കയ്യിൽ വളയായും ധരിച്ച ആഭരണങ്ങൾ കണ്ടാൽ ഫാൻസി ഐറ്റം എന്ന് തോന്നുമെങ്കിലും, സ്വർണത്തേക്കാൾ വിലയുള്ളതാണ്. പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്. ഇത്രയുമെല്ലാം കോട്ടയം കേന്ദ്രീകൃതമായ ജൂവലറി ബുട്ടീക്കിൽ നിന്നുള്ളതാണ്. ഇവരുടെ ഏറ്റവും പുതിയ കസ്റ്റമർ കാവ്യയാണ്

പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. അൺകട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങളാണ് പൊൽകി. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനും കാവ്യയും കുടുംബവും ലക്ഷ്യയുടെ വസ്ത്രങ്ങളാണ് ധരിച്ചത്. ദിലീപുമായുള്ള വിവാഹശേഷം വീട്ടമ്മയായി മാറിയ കാവ്യ തന്റെ വസ്ത്ര ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്

Written by admin

വിലകൂടിയ സമ്മാനങ്ങൾക്കും, വാരിവലിച്ചെഴുതിയ ആശംസാ വാചകങ്ങൾക്കും കർശന വിലക്കുണ്ട്, പ്രാണ പ്രിയേ പിറന്നാള്‍ വാഴ്ത്തുക്കള്‍, സിതാരയ്ക്ക് ആശംസകളുമായി ഭര്‍ത്താവ്

ഒരിക്കല്‍ തന്നെ ഇറക്കിവിട്ട നടന് പിന്നീട് മകനായി മാറിയ ബാബുവേട്ടൻ, അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ