in

രണ്ടു പ്രഗ്നൻസിയും പ്ലാൻറ്ഡ് ആയിരുന്നോ?   ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി റേച്ചൽ മാണി

പേളി മാണിയുടെ സഹോദരിയും ഫാഷൻ ഡിസൈനറുമായ റേച്ചൽ മാണി വീണ്ടും അമ്മയാകുന്നതിന്റെ ഒരുക്കത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെച്ച ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം നൽകിക്കൊണ്ടിരിക്കുകയാണ് റെച്ചൽ.

പ്രസവത്തിനോടും ഗർഭകാലത്തെ കുറിച്ചും ഉള്ള ആരാധകരുടെ സംശയങ്ങൾക്ക് വളരെ വ്യക്തമായി തന്നെയാണ് റേച്ചൽ മറുപടി നൽകുന്നത്.  രണ്ടു പ്രഗ്നൻസിയും പ്ലാൻറ് ആയിരുന്നോ എന്ന് ചോദ്യത്തിന് അതേ എന്ന് തന്നെയാണ് മറുപടി നൽകുന്നത്.  ഞങ്ങൾക്ക് ഇത് വളരെ നല്ല സമയമാണെന്ന് തോന്നിയതുകൊണ്ട് രണ്ടും വളരെ പ്ലാന്റായിരുന്നു എന്നും മറുപടി നൽകുന്നു.

മൂത്ത മകന് ഒരു വയസ്സാകുന്നതിന് മുൻപ് തന്നെ  ഗർഭിണിയായപ്പോൾ നിരവധി പേർ ചോദ്യങ്ങളുമായി എത്തിയിരുന്നു. മൂത്ത മകൻറെ ഒന്നാം പിറന്നാൾഈ അടുത്ത് ആയിരുന്നു നടന്നത്.കുടുംബവും സുഹൃത്തുക്കളും ഒരുക്കിയ ബേബി ഷവർ പാർട്ടിയും വളരെ ആഘോഷമായാണ് താര കുടുംബം നടത്തിയത്. പേളിയും നാലുമാസം ഗർഭിണിയാണിപ്പോൾ. വീട്ടിൽ രണ്ട് ഗർഭിണികൾ ഉള്ളതുകൊണ്ട് തന്നെ തങ്ങളുടെ അച്ഛനും അമ്മയും ഒരുപാട് സപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മകനെ നോക്കാൻ ഞാൻ ഒരിക്കലും വിഷമിച്ചിട്ടില്ല എന്നും റെച്ചൽ പറയുന്നു

കൂടാതെ ആദ്യത്തെ പ്രസവം നോർമൽ ഡെലിവറി ആയിരുന്നുവെന്നും രണ്ടാമത്തേതും അങ്ങനെയാകാൻ പ്രാർത്ഥിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെ വേണമെന്നും  പറഞ്ഞു.

Written by amrutha

പച്ച സാരിയിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ഭാവന!! ചിത്രങ്ങൾ ഇതാ

വെൺ പ്രാവിനെ പോലെ ഒരു സുന്ദരി!!  പ്രായത്തെ തോൽക്കും സൗന്ദര്യവുമായി നിത്യാദാസ്