in

എന്തുകൊണ്ട് പേരിനറ്റത്തെ ജാതി വാൽ മുറിക്കുന്നില്ല : വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി ഗൗതമി നായർ

ദുൽഖർ സൽമാൻറെ നായകയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരി ആയത്. അതിനുശേഷം ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ മികച്ചവേഷം ചെയ്തുകൊണ്ട് താരം വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. അതിനുശേഷം നായികയായും സംവിധായകയായും ശ്രദ്ധ നേടിയ  ഗൗതമിയെയാണ് മലയാളികൾ പിന്നീട് കണ്ടത്.

2017ലായിരുന്നു താരം വിവാഹിതയായ വാർത്ത പുറത്തുവന്നത്m സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു താരത്തെ വിവാഹം ചെയ്തത്.  3 വർഷത്തിനുശേഷം ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞുവെന്ന് വാർത്തയും പുറത്തുവന്നു. ഈയടുത്ത്  നടി നൽകിയ ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് വിവാഹബന്ധം വേർതിരിഞ്ഞു ഒഫീഷ്യലായി അറിയിച്ചത്. 

ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്നും പിന്നീട് രണ്ടുപേരും അത് പരസ്പരം മനസ്സിലാക്കിയും സംസാരിച്ചും ചർച്ച ചെയ്തതാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും,  പഠനവും അഭിനയവും ഒക്കെയായി താണിപ്പോൾ ജീവിതം ആസ്വദിക്കുകയാണെന്നും അറിയിച്ചിരുന്നു.

ഗൗതമി ഏറ്റവും ഒടുവിലായി അഭിനയിച്ചത് ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിൽ ആയിരുന്നു. ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു ഗൗതമി എത്തിയത്. ചിത്രം 200 കോടിക്ലബ്ബിൽ ആയിരുന്നു ഇടം പിടിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഗൗതമി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. ചിത്രത്തിന് താഴെ വന്ന കമന്റുകൾക്കൊക്കെ നടി മറുപടി നൽകി ശ്രദ്ധ നേടുന്നുണ്ട്.  ഒരാൾ ചോദിച്ച കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും  എന്തുകൊണ്ടാണ് നിങ്ങൾ പേരിന്റെ അവസാനം നായർഎന്ന് ചേർത്തിരിക്കുന്നത്.  ഇത് താങ്കൾ അന്വേഷിക്കേണ്ട കാര്യമില്ല എന്നും വിദ്യാഭ്യാസം ഉണ്ടെങ്കിൽ നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിലേ കാര്യങ്ങൾ അന്വേഷികണ്ട ആവശ്യമില്ലെന്നും  നിങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ് വേണ്ടതെന്നും താരം കമന്റിലൂടെ അറിയിച്ചു.

Written by amrutha

അയാൾ ചതിച്ചു,  മകളെ പോലും ഇതുവരെ കാണാൻ വന്നിട്ടില്ല: ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളുമായി സുവൈബത്തുൽ അസ്ലാമിയ

ഇനി സർജറി ചെയ്താലേ കാലിൻറെ പ്രശ്നം മാറുകയുള്ളൂ: ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് രജിഷ വിജയൻ