മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ഓളം ഉണ്ടാക്കിയ ചിത്രമാണ് പ്രേമം എന്ന ചിത്രം. വലിയ സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വമ്പൻ സ്വീകാര്യത നേടിയ ചിത്രമാണ് പ്രേമം അടുത്ത സമയത്ത് തമിഴ്നാട്ടിൽ ചിത്രം വീണ്ടും റീ റിലീസ് ചെയ്യുന്നു എന്ന വാർത്തയും വന്നിരുന്നു ഇപ്പോഴിതാ സംവിധായകനായ അൽഫോൻസ് പുത്രൻ ഈ ചിത്രത്തെക്കുറിച്ച് മറ്റൊരു വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രേമമെന്ന സിനിമ തമിഴ് ചിത്രം ഓട്ടോഗ്രാഫിന്റെ കോപ്പി ആണെന്ന് പറഞ്ഞ് മലയാളത്തിൽ നിന്ന് ഒരു സംവിധായകൻ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് അൽഫോൻസ് പറയുന്നത്
തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അൽഫോൻസസ് സംസാരിക്കുന്നത് അതിന്റെ പേരിൽ സംവിധായകൻ ചേരന്റെ കയ്യിൽ നിന്നും ചീത്ത കേട്ടുവെന്നും മലയാള സംവിധായകൻ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ അൽഫോൻസ് പുത്രൻ വെളിപ്പെടുത്തുന്നുണ്ട് കേരളത്തിൽ നിന്നും വിളിച്ച സംവിധായകൻ താങ്കളുടെ ചിത്രമായ ഓട്ടോഗ്രാഫിന്റെ കോപ്പിയാണ് അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയെന്ന് അദ്ദേഹത്തോട് പറഞ്ഞു ഉടൻതന്നെ ചേരാൻ സാർ കോൾ കട്ട് ചെയ്ത് എന്നെ ഒരു കാരണവുമില്ലാതെ വിളിച്ച് ചീത്ത പറഞ്ഞു
ഒരു ഫ്രെയിം ഡയലോഗ് സംഗീതമോ കോസ്റ്റ്യൂമോ പോലും ഞാൻ കോപ്പി അടിച്ചിട്ടില്ല എന്ന് അദ്ദേഹത്തോട് മറുപടി പറഞ്ഞു ഓട്ടോഗ്രാഫി എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണെന്നും അതിൽ ഒരു ഭാഗം പോലും തൊടാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നുമാണ് പറഞ്ഞു മനസ്സിലാക്കിയത് എന്നാൽ അദ്ദേഹം ഉടൻ തന്നെ കോൾ കട്ട് ചെയ്തു അഞ്ചുമാസത്തിനുശേഷം ഞാൻ ചേരാൻ സാറിനെ വിളിച്ചു. ആരാണ് അന്ന് വിളിച്ച സംവിധായകൻ എന്ന സാറിനോട് ചോദിച്ചു ആ സംഭവം മറക്കാനായിരുന്നു അപ്പോൾ സാർ പറഞ്ഞത് പക്ഷേ എനിക്ക് അതിന് കഴിയില്ലല്ലോ അതുകൊണ്ടാണ് ഞാൻ ഇപ്പോൾ വിവരം പങ്കുവയ്ക്കുന്നത് മാധ്യമങ്ങളോ അല്ലെങ്കിൽ മറ്റാരെങ്കിലും ഇതിന്റെ പുറകിൽ ആരാണെന്ന് കണ്ടുപിടിക്കും എന്ന് വിചാരിക്കുന്നു സത്യം എനിക്ക് അറിയണം എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു കുറിപ്പുമായി അൽഫോൻസ് പുത്രൻ എത്തിയിരിക്കുന്നത് നിരവധി ആളുകളാണ് ഇതിനെ സമ്മിശ്രമായ മറുപടികളുമായി എത്തിയിരിക്കുന്നത്