24 വർഷങ്ങൾ അല്ലു അർജുൻ സിനിമ ലോകത്തെ പൂർത്തിയാക്കിയിരിക്കുകയാണ്.മലയാളത്തിലും താരത്തിന് നിറയെ ആരാധകരാണ് ഉള്ളത്. 2006 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രം മലയാളത്തിൽ മൊഴിമാറ്റി എത്തിയതോടുകൂടിയാണ് അല്ലുവിനു മലയാളത്തിൽ ഒരുപാട് ആരാധകർ ഉണ്ടായത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പയിലൂടെ താരം മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ചിത്രത്തിൻറെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. വലിയ ബഡ്ജറ്റിൽ ആണ് ചിത്രം പ്രേക്ഷകർക്കും മുൻപിൽ എത്തുന്നത്. ഇപ്പോഴത്തെ തന്നെ സിനിമ ജീവിതത്തെ കുറിച്ച് നടൻ ഒരു മാധ്യമത്തോട് തുറന്നു പറയുകയാണ്.
താരത്തിന്റെ വാക്കുകൾ : ആദ്യമായി അഭിനയിച്ച ഗംഗോത്രി എന്ന സിനിമ വളരെ ഹിറ്റായിരുന്നു. അന്ന് കാണാൻ ഒരുപാട് ഭംഗിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് നല്ല സിനിമകൾ ഒന്നും എന്നെ തേടി വന്നില്ല.ആ ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് സമ്മാനിച്ച എങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് എൻറെ പരാജയമായി കാണുന്നു. ആ ചിത്രത്തിൻറെ റിലീസിന് ശേഷം ഒരുപാട് സിനിമകൾ കണ്ട് താൻ വെറുതെ കറങ്ങി നടക്കുമായിരുന്നു. ഇതിനിടയ്ക്ക് തിരക്കഥകൾ ഒക്കെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായിരുന്നില്ല. പിന്നീടാണ് എന്ന നിധിൻ നായകനായ ചിത്രം കാണാൻ പോയത്. അങ്ങനെയാണ് സുകുമാർ എന്നെ സമീപിക്കുന്നത്. പിന്നീട് പലപല പ്രോജക്ടുകളും എന്നെ തേടിയെത്തുകയായിരുന്നു. അങ്ങനെയാണ് നിങ്ങളുടെ സ്വന്തം അല്ലു അർജുനായി ഞാൻ മാറിയത്. നടൻ പറഞ്ഞു.