in

സമയ്‌ക്കൊപ്പമുള്ള പത്തു വർഷങ്ങൾ : വിവാഹവാർഷികം ആർഭാടമാക്കി ആസിഫ് അലിയും ഭാര്യയും

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് താരം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന l നടനാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാനും ആസിഫിന് സാധിച്ചിട്ടുണ്ട്.താരത്തിന്റെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആസിഫിന്റെയും ഭാര്യ സമയുടെ വിവാഹ വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾ ഒന്നിച്ചുള്ളൊരു വീഡിയോയാണ് ആസിഫ് തന്റെ ഇൻസ്റ്റഗ്രാം പേജുകളിലൂടെ പോസ്റ്റ് ചെയ്തത്  . കറുത്ത സ്യൂട്ട് ധരിച്ചാണ് ആസിഫ് ചിത്രങ്ങളിൽ എത്തിയത്ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും ഒപ്പം കാണാനും സാധിക്കും. നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നൽകി രംഗത്തെത്തിരിക്കുന്നത്. ചുരുങ്ങിയ സമയം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ശ്രദ്ധേയമായി. തലശ്ശേരി സ്വദേശിയായ സമ ഡിഗ്രി പഠനസമയത്ത് ആയിരുന്നു ആസിഫിനെ വിവാഹം ചെയ്യുന്നത്.

തൻറെ കരിയറിൽ എപ്പോഴും കൂട്ടായി സഹകരണത്തോടെയും നിൽക്കുന്ന പങ്കാളിയാണ് സമ എന്ന് ആസിഫ് നിരവധി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിൻറെ ഓരോ വിശേഷങ്ങളും ആസിഫ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

Written by amrutha

കറുപ്പ് താൻ എനക്ക് പുടിച്ച കളറ്!!! സാരിയിൽ മനസ്സ് കീഴടക്കി ഗോപിക രമേശ്: ഫോട്ടോഷൂട്ട്

അമ്മയെ കാണാനും സംസാരിക്കാനും പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും കൊതിയാകുന്നു:  വാക്കുകൾ ഇടറി നടി പവിത്ര ലക്ഷ്മി