കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു സംഭവമാണ് പൃഥ്വിരാജും ആസിഫ് അലിയും തമ്മിലുള്ള പ്രശ്നങ്ങൾ ഈ പ്രശ്നങ്ങൾ വലിയതോതിൽ തന്നെ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയിരുന്നു എന്നതാണ് സത്യം അമർ അക്ബർ അന്തോണി എന്ന സിനിമയിൽ കഥാപാത്രത്തെ മാറ്റിയത് പൃഥ്വിരാജ് ആണ് എന്ന തരത്തിലുള്ള ഒരു പ്രസ്താവന സംവിധായകൻ നാദിർഷ നടത്തിയതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ പൃഥ്വിരാജിന് എതിരെ തിരഞ്ഞത്
സ്വന്തം ചേട്ടന് അവസരം ഉണ്ടാക്കുവാൻ വേണ്ടി ആസിഫലിയുടെ അവസരം ഇല്ലാതാക്കുകയായിരുന്നു പൃഥ്വിരാജ് ചെയ്തത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ ഈ ഒരു വിവാദത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആസിഫലി സോഷ്യൽ മീഡിയയിൽ ഒഴിയരുന്ന പ്രചരണങ്ങൾ എല്ലാം തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണ് പൃഥ്വിരാജ് അങ്ങനെ പറയാനുള്ള കാരണം അവരുടെ സൗഹൃദമായിരുന്നു ആ കഥാപാത്രത്തിൽ താനായിരുന്നു എത്തിയിരുന്നത് എങ്കിൽ സുഹൃത്തിനെ കാൾ ഒരു അനിയൻ ആയിട്ട് മാത്രമേ തന്നെ തോന്നുകയുള്ളൂ നാദിർഷ പറഞ്ഞ വിഷയത്തെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിക്കുകയാണ് ചെയ്തത് അത് വലിയൊരു തെറ്റിദ്ധാരണയായിരുന്നു ഒരിക്കലും അങ്ങനെ പറയില്ല
ഞാൻ അദ്ദേഹത്തെ പ്രഥി എന്ന് വിളിച്ചത് തന്നെ എല്ലാവർക്കും മനസ്സിലാകാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ രാജുവേട്ടാ എന്നാണ് വിളിക്കാറുള്ളത് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം അതല്ല അവർ മൂന്നുപേരും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് അവർ മൂന്നു പേരുമാണെങ്കിൽ ആ ഒരു കഥാപാത്രത്തിന് പെർഫെക്റ്റ് ആയിരിക്കും ആ സ്ക്രീൻ സ്പേസിലേക്ക് ഞാൻ വരുമ്പോൾ എന്നെ അനിയനെ പോലെ ആയിരിക്കും തോന്നുക അതുകൊണ്ടുതന്നെയാണ് രാജുവേട്ടൻ അങ്ങനെ പറഞ്ഞത് അല്ലാതെ എന്നെ സിനിമയിൽ നിന്നും മാറ്റണമെന്ന് കരുതിയല്ല ഞാനായിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ ആ സിനിമയ്ക്ക് ഇത്രയും സ്വീകാര്യതയും ലഭിക്കുമായിരുന്നില്ല ആ ചിത്രം ഫസ്റ്റ് ഡേ തന്നെ ആളുകൾ കാണാനുള്ള കാരണം അവർ മൂന്നുപേരും ഒരുമിച്ചത് തന്നെയാണ് താൻ അപകടം പറ്റി കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും തന്നെ വിളിച്ചിരുന്നത് രാജുവേട്ടൻ ആയിരുന്നു തന്റെ കാര്യങ്ങളൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയും തന്നെ വിളിച്ചിട്ടുണ്ട് തന്നെ വിളിച്ച് കിട്ടാതെ വരുമ്പോൾ ഭാര്യ സനയെയാണ് വിളിക്കാറുള്ളത് സർജറി കഴിഞ്ഞ് വിശ്രമം ആവശ്യമാണെന്ന് രാജുവേട്ടൻ പറഞ്ഞിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം തിരക്കുന്ന ആളായിരുന്നു