നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം തമിഴ് വിനോദ ലോകത്ത് അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ചയായ സംഭവം ആയിരുന്നു.വിവാഹത്തിന് പിന്നാലെ വലിയ സൈബര്‍ ആക്രമണം ഇവര്‍ക്ക് നേരെ നട ന്നിരുന്നു. വിവാഹം മുതലിങ്ങോ ട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യാപകമായ സൈബർ ആക്രമണവും വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു. രവീന്ദറിന്റെ ശരീരഭാരം ചൂണ്ടിക്കാണിച്ചുള്ള പരിഹാസങ്ങളായിരുന്നു ഏറെയും.
എല്ലാത്തി നെയും ഒരുമിച്ച് നേരിട്ട് ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. അതിനിടെ മഹാലക്ഷ്മിയെ കുറിച്ച് രവീന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിച്ചും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ഒരു വർഷം സോഷ്യൽ മീഡിയ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെയാണ് ചർച്ചയാക്കിയതെന്നും മഹാലക്ഷ്മിയെ ലഭിച്ചതിൽ താൻ എന്തൊരു ഭാഗ്യവാനാണ് എന്നെല്ലാം പറഞ്ഞാണ് രവീന്ദറുടെ പോസ്റ്റ്.”എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയില്ല.. ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി, അതിന് കാരണം നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ വിവാഹമായിരുന്നു.
എവിടെ പോയാലും ഒരു കാഴ്ച വസ്തുവിനെ പോലെ ആയിരുന്നു ഞാൻ. ഇതെങ്ങനെ ശരിയാകും, പണത്തിന് വേണ്ടി തന്നെയാകും. മൂന്ന് മാസം പോകുമോ, എത്ര നാളുണ്ടാകുമെന്ന് കാണാം. രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റർവ്യൂ കൊടുക്കും. എന്നൊക്കെയായിരുന്നു. മതി… ഇതിൽ കൂടുതൽ ഇനി വയ്യ…””ആശിച്ചത് പോലെയുള്ള ആത്മാർത്ഥമായ ഒരു ജീവിതം എനിക്കും ഉണ്ടാകാം. ഇവൾക്ക് ഭയങ്കര ആറ്റിറ്റ്യൂഡ് ആണല്ലോ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. കോലം വരക്കില്ല, കോഫിയും ഭക്ഷണവും വീട്ടു ജോലിയുമെല്ലാം വീട്ടുജോലിക്കാരി തന്നെ ചെയ്യേണ്ടി വരുമെന്ന് കരുതി. പക്ഷേ സീരിയൽ ഗേൾ അതിനിടയിലും രാവിലെ എഴുന്നേൽക്കുകയും കാപ്പി ഉണ്ടാക്കുകയും അത്യാവശ്യം പാചകം ചെയ്യുകയുമൊക്കെ ചെയ്തു. എന്നാലും നോക്കാമെന്നായിരുന്നു. മൂന്ന് മാസത്തിന് ശേഷം സ്വിഗ്ഗിയെ വല്ലതും ആശ്രയിക്കേണ്ടി വരുമെന്ന് കരുതി. എന്നാൽ അവൾ ഞെട്ടിച്ചു”
“നമ്മൾ ടിവിയിൽ കാണുന്ന പോലൊരു സീനല്ല ഇത്. അതുകൊണ്ട് തന്നെ അഹങ്കാരത്തിനും കുറവില്ല. പക്ഷേ ആ സ്നേഹം. ഇവൾക്ക് എന്നോട് ഒരുപാട് സ്നേഹമുണ്ടെന്ന് ഞാൻ മനസിലാക്കി. എല്ലാം കഷ്ടപ്പെട്ട് ചെയ്യുന്നു. ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുമ്പോഴും ഞങ്ങൾ പിരിഞ്ഞെന്ന് യൂട്യൂബ് ചാനലുകൾ പറയുമ്പോൾ നമ്മുക്ക് ജീവിച്ച് കാണിക്കണം കൂടുതൽ ഭ്രാന്തമായി സ്നേഹിക്കണം. അപ്പോൾ യൂട്യൂബ്കാർക്ക് ദേഷ്യം വരും എന്നവൾ പറയും”, രവീന്ദർ കുറിച്ചു.
“അവളുടെ ഈ ആത്മാർത്ഥ സ്നേഹത്തിന് ഞാൻ അർഹനാണോ എന്നറിയില്ല. നമുക്ക് എന്നും പുഞ്ചിരി നൽകുന്ന ഭാര്യക്കാണ് നമുക്ക് എന്നും സന്തോഷമായ ജീവിതം നൽകാൻ കഴിയുക. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി. നല്ല ഭാര്യയാകുക എന്നത് ദൈവത്തിന്റെ വരദാനമാണ്, അതാണ് എന്റെ ഭാര്യ”, രവീന്ദർ കൂട്ടിച്ചേർത്തു. രവീന്ദറുടെ പോസ്റ്റിന് താഴെ കമന്റുമായി മഹാലക്ഷ്മി എത്തിയിട്ടുണ്ട്.