മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളു എങ്കിലും താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ജമ്മുകശ്മീര്‍ സ്വദേശിയായ അരവിന്ദ്‌സിങ് ജംവാലാണ് നിത്യയുടെ ഭര്‍ത്താവ്.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെന്നൈ ഡിവിഷനില്‍ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും വിമാന യാത്രക്കിടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹിതര്‍ ആവുകയുമായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകളും മകനുമാണുള്ളത്. എന്നാല്‍ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്. ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഞങ്ങളിപ്പോള്‍ കോഴിക്കോടാണ് താമസിക്കുന്നത്. വിവാഹത്തിന് മുന്‍പേ തന്നെ ഞാന്‍ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരില്‍ ആണ്. വിവാഹ ശേഷം ഞാന്‍ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്. പക്ഷെ, എവിടെ ജീവിക്കണം എന്നതില്‍ എന്റെ താല്പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്. ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടില്‍ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്നു നില്‍ക്കാറുണ്ട്. കോഴിക്കോടിനോട് ഇമോഷണല്‍ ഒരു അറ്റാച്ച്‌മെന്റ് ഉണ്ട്. സിനിമയില്‍ വന്ന കാലത്ത് നിരവധി പേര്‍ പറഞ്ഞിരുന്നു കൊച്ചിയില്‍ സെറ്റിലായാല്‍ കുറേ അവസരങ്ങള്‍ വരുമെന്ന്. പക്ഷെ, അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല’, നിത്യ പറഞ്ഞു.